ഗ്രാന്റ് കാന്യൺ നാഷണൽ പാർക്ക് (Grand Canyon National Park ) മേഖലയിൽ കാണാതായ 26 കാരനായ സന്ദർശകനെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് പാർക്ക് അധികൃതർ. സന്ദർശ് കൃഷ്ണ എന്ന യുവാവിനെയാണ് കാണാതായത്. ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചാൽ ഉടൻ അറിയിക്കണമെന്ന് പാർക്ക് അധികൃതർ അറിയിച്ചു.
2026 ഏപ്രിൽ 28, നാണ് സന്ദർശിനെ കാണാതായതായി വിവരം ലഭിച്ചത്. ഏപ്രിൽ 27ന് വൈകിട്ട് 4 മണിക്കും ഏപ്രിൽ 28ന് അർധരാത്രിക്കും ഇടയിലാണ് ഇയാളെ അവസാനമായി കണ്ടത്. ഹെർമിറ്റ് റോഡിനോടു ചേർന്ന റിം ട്രെയിൽ ഭാഗത്ത്, ബ്രൈറ്റ് ആഞ്ചൽ ലോഡ്ജ് മുതൽ മോഹാവ് പോയിന്റ് വരെയുള്ള മേഖലയിലാണ് അവസാനമായി ഉണ്ടായിരുന്നതായി വിവരം.
സന്ധർശ് കൃഷ്ണയ്ക്ക് 5 അടി 10 ഇഞ്ച് ഉയരവും ഏകദേശം 160 പൗണ്ട് ഭാരം ഉള്ള മെലിഞ്ഞ ശരീരവുമാണ്. കറുത്ത മുടിയും തവിട്ടുനിറത്തിലുള്ള കണ്ണുകളുമാണ് പ്രത്യേകത. അവസാനമായി കണ്ടപ്പോൾ സ്‌പോർട്‌സ് വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഇയാൾക്ക് സ്വന്തമായി വാഹനം ഇല്ലെന്നും, റൈഡ് ഷെയർ അല്ലെങ്കിൽ ടാക്‌സി സേവനം ഉപയോഗിച്ചിരിക്കാമെന്നും അധികൃതർ പറയുന്നു.
യുവാവിനെക്കുറിച്ച് ഏതെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ ISB ടിപ്പ് ലൈൻ നമ്പറായ 8886530009ൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. തിരച്ചിൽ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്.
