നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടറായി ജയ് ഭട്ടാചാര്യ

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടറായി ജയ് ഭട്ടാചാര്യ


വാഷിങ്ടണ്‍: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ ഐ എച്ച്) ഡയറക്ടറായി സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസറും ഇന്ത്യന്‍ വംശജനുമായ ജയ് ഭട്ടാചാര്യയെ നിയമിച്ചതായി യു എസ് സെനറ്റ് സ്ഥിരീകരിച്ചു.

യു എസ് സെനറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് 119-ാം കോണ്‍ഗ്രസിലെ കോള്‍ വോട്ടിന്റെ ആദ്യ സെഷനില്‍ അദ്ദേഹം 53 -47 വോട്ടുകള്‍ നേടിയാണ് ഈ സ്ഥാനം കരസ്ഥമാക്കിയത്.

യു എസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപിന്റെ നേരത്തെയുള്ള നോമിനേഷന്‍ പ്രസ്താവന പ്രകാരം ഭട്ടാചാര്യ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് പോളിസി പ്രൊഫസറും നാഷണല്‍ ബ്യൂറോ ഒ്ാഫ് ഇക്കണോമിക് റിസര്‍ച്ചിലെ റിസര്‍ച്ച് അസോസിയേറ്റ്, സ്റ്റാന്‍ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് പോളിസി റിസര്‍ച്ച്, സ്റ്റാന്‍ഫോര്‍ഡ് ഫ്രീമാന്‍ സ്‌പോഗ്ലി ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൂവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിലെ സീനിയര്‍ ഫെലോയുമാണ്.

അദ്ദേഹം സ്റ്റാന്‍ഫോര്‍ഡിന്റെ സെന്റര്‍ ഫോര്‍ ഡെമോഗ്രഫി ആന്‍ഡ് ഇക്കണോമിക്‌സ് ഒഫ് ഹെല്‍ത്ത് ആന്‍ഡ് ഏജിങ്, കൂടാതെ ഗവണ്മെന്റ് പ്രോഗ്രാമുകള്‍, ബയോമെഡിക്കല്‍ ഇന്നൊവേഷന്‍, ഇക്കണോമിക്‌സ് എന്നിവയുടെ പങ്ക് ഊന്നിപ്പറയുന്നു. 2020 ഒക്ടോബറില്‍ നിര്‍ദ്ദേശിച്ച ലോക്ഡൗണുകള്‍ക്ക് ബദലായി ഗ്രേറ്റ് ബാറിങ്ടണ്‍ ഡിക്ലറേഷന്റെ സഹ രചയിതാവാണ് ജയ് ഭട്ടാചാര്യ.

മെഡിക്കല്‍ ഗവേഷണത്തില്‍ വിപുലമായ പശ്ചാത്തലമുള്ള വ്യക്തിയാണ് ഡോ. ജയ് ഭട്ടാചാര്യ.