ഡാളസ്: വി എ ഹോസ്പിറ്റല്‍ ഡാളസിലെ നഴ്സിംഗ് എജുക്കേറ്റര്‍ ബേബിക്കുട്ടി വില്‍സണ്‍ ഫിലിപ്പ് (66) പ്ലാനോയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഭര്‍ത്താവ് എടത്വ പരുത്തിമൂട്ടില്‍ വില്‍സണ്‍ ഫിലിപ്പ് (മോനച്ചന്) പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പൊതുദര്‍ശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങള്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
റാന്നി കോതപുരത്ത് മാത്യുവിന്റെ മകളാണ് ബേബിക്കുട്ടി.
മക്കള്‍: ബെന്‍സണ്‍, ബില്‍സണ്‍, ബ്രിയാന്ന (എല്ലാവരും ഡാളസ്).
