ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് 13 ഇന്ത്യക്കാരടക്കം 16 ജീവനക്കാരെ കാണാതായി

ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് 13 ഇന്ത്യക്കാരടക്കം 16 ജീവനക്കാരെ കാണാതായി


മസ്‌കറ്റ്: ഒമാന്‍ തീരത്ത് കൊമോറോസ് പതാകവെച്ച എണ്ണക്കപ്പല്‍ മറിഞ്ഞതായി ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ (28.7 മൈല്‍) അകലെയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്.

പ്രാദേശിക അധികാരികളുടെ ഏകോപനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. പ്രെസ്റ്റിജ് ഫാല്‍ക്കന്‍ എന്ന പേരിലുള്ള കപ്പലില്‍ 13 ഇന്ത്യന്‍ പൗരന്മാരും മൂന്ന് ശ്രീലങ്കക്കാരും അടക്കം 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും മാരിടൈം സെക്യൂരിറ്റി സെന്റര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.