ഇത്തിഹാദും എമിറേറ്റ്‌സും പ്രത്യേക സര്‍വീസുകള്‍ നടത്തും

ഇത്തിഹാദും എമിറേറ്റ്‌സും പ്രത്യേക സര്‍വീസുകള്‍ നടത്തും


ദുബായ്: കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇത് എയര്‍ലൈന്‍കളുടെ പുതുക്കിയ ഷെഡ്യൂളുകള്‍ അനുസരിച്ചാണ് നടപ്പാക്കുന്നത്.

ഇത്തിഹാദ് എയര്‍വേയെ്‌സും എമിറേറ്റ്‌സുമാണ് പരിമിതമായ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിനു പിന്നാലെ എയര്‍ഇന്ത്യ എക്‌സ്പ്രസ് മസ്‌ക്കത്തിലേക്കും തിരിച്ചുമുള്ള സര്‍വീസ് ആരംഭിക്കും. ഡല്‍ഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കം ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകളുണ്ടാകും.