ന്യൂഡല്‍ഹി: പശ്ചിമേഷ്യ മേഖലയിലെ നിലവിലുള്ള സാഹചര്യങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്ക് അവരുടെ യാത്രാ പദ്ധതികളില്‍ മാറ്റം വരുത്തേണ്ടിവന്നിട്ടുണ്ടെങ്കില്‍ അടുത്തുള്ള വിദേശികള്‍ക്കായുള്ള ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസുമായി (എഫ് ആര്‍ ആര്‍ ഒ) ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വിസയുടെ കാലാവധി നീട്ടുന്നതിനോ താമസം നിയമാനുസൃതമാക്കുന്നതിനോ സഹായം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട എഫ് ആര്‍ ആര്‍ ഒ ആവശ്യമായ നടപടിക്രമങ്ങളില്‍ സഹായം നല്‍കും.
