വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തില്‍ യു എസ് 'വലുത്' വരാനിരിക്കുന്നേയുള്ളുവെന്ന് ട്രംപ്. സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രഖ്യാപം.
ഇറാനെതിരെ അമേരിക്ക ശക്തമായ സൈനിക ആക്രമണം നടത്തുന്നുണ്ട്. എന്നാല്‍ വലുത് തുടങ്ങിയിട്ടില്ല. ങ്ങള്‍ അവരെ കനത്ത രീതിയില്‍ ആക്രമിക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമാണ് തങ്ങളുടേതെന്നും അത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
സംഘര്‍ഷത്തിന്റെ ദൈര്‍ഘ്യം, ഇറാന്റെ തിരിച്ചടി നടപടികള്‍, അധികാരാവകാശവുമായി ബന്ധപ്പെട്ട പദ്ധതികള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇറാനിലെ ഭരണകൂടത്തെതിരെയുള്ള നടപടികളില്‍ അമേരിക്ക അധിക സഹായം നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും എന്നാലിപ്പോള്‍ എല്ലാവരും വീടുകളില്‍ തന്നെ തുടരുന്നതാണ് സുരക്ഷിതമെന്നും അദ്ദേഹം മറുപടി നല്‍കി.
ആക്രമണം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതുവരെ തങ്ങള്‍ ശക്തമായി ആക്രമിച്ചിട്ടില്ലെന്നും വലിയതൊന്ന് ഉടന്‍ വരുമെന്നും പറഞ്ഞു.
യുദ്ധം എത്രകാലം നീളുമെന്ന ചോദ്യത്തിന് ട്രംപിന്റെ മറുപടി ഏറെ നീളരുതെന്നാണ് തന്റെ ആഗ്രഹമെന്നും നാല് ആഴ്ച നീണ്ടേക്കാമെന്നാണ് കരുതിയതെങ്കിലും ഇപ്പോള്‍ ഷെഡ്യൂളിനേക്കാള്‍ മുന്നിലാണെന്നും പറഞ്ഞു.
ബഹ്‌റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, യു എ ഇ തുടങ്ങിയ അറബ് രാജ്യങ്ങളിലേക്ക് ഇറാന്‍ ആക്രമണം നടത്തിയതാണ് ഏറ്റവും വലിയ അതിശയമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ ്അറബ് രാജ്യങ്ങളെ ആക്രമിച്ചതോടെ കുറച്ചുമാത്രം ഇടപെടുമെന്ന് കരുയിരുന്ന അവര്‍ സജീവമായി പോരാടുന്നുവെന്നും ട്രംപ് പറഞ്ഞു.
അറബ് നേതാക്കളെ കുറിച്ച് സംസാരിക്കുമ്പോള്‍, അവര്‍ കരുത്തും ബുദ്ധിയുമുള്ള ആളുകളാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
