ഹമാസ് നേതാവ് ഇസ്മായില്‍ ഹാനിയെ ഇറാനില്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹാനിയെയുടെ വീടിന് നേരെ ഇസ്രായേല്‍ നടത്തിയ റെയ്ഡിലാണ് ഹാനിയെ മരിച്ചതെന്നാണ് ഹമാസ് അറിയിച്ചത്.
ഇസ്രയേലും ഹിസ്ബൊള്ളയും തമ്മിലും ഹമാസും ഇസ്രയേലും തമ്മിലും ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ സംഭവിച്ചിട്ടുള്ള ഹാനിയെയുടെ വധം മിഡില്‍ ഈസ്റ്റ് മേഖലയിലെ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത ഏറെയാണ്.