'സ്പാനിഷ് പഠിച്ച് വെനിസ്വേല പ്രസിഡന്റാകും'; ട്രംപിന്റെ പരാമർശം വീണ്ടും വിവാദത്തിൽ

'സ്പാനിഷ് പഠിച്ച് വെനിസ്വേല പ്രസിഡന്റാകും'; ട്രംപിന്റെ പരാമർശം വീണ്ടും വിവാദത്തിൽ


വാഷിംഗ്ടൺ:  വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പുതിയ പരാമർശങ്ങൾ വീണ്ടും ശ്രദ്ധേയമായി. തന്റെ പ്രസിഡൻഷ്യൽ കാലാവധി കഴിഞ്ഞാൽ വെനസ്വേലയിലെ പ്രസിഡന്റായി മത്സരിക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു.

'വെനിസ്വേലയിൽ ഞാൻ മത്സരിച്ചാൽ ഇതുവരെ ആരും നേടാത്ത ജനപിന്തുണ ലഭിക്കും. ഞാൻ വേഗത്തിൽ സ്പാനിഷ് പഠിച്ചെടുക്കും,' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

അതേസമയം, നിലവിലെ ഇടക്കാല പ്രസിഡന്റായ ഡെൽസി റോഡ്രിഗ്‌സിനെഅദ്ദേഹം പ്രശംസിക്കുകയും ചെയ്തു. 'ഇപ്പോഴുള്ള ഭരണകൂടത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്,' എന്നും കൂട്ടിച്ചേർത്തു. 

ഈ പ്രസ്താവനകൾ തമാശയുടെ ഭാഗമായാണെന്നാണ് ചിലർ വിലയിരുത്തുന്നത്. എന്നാൽ, അമേരിക്കയുടെ വെനിസ്വേലയിലുള്ള ഇടപെടലുകൾക്കും മുൻകാല നടപടികൾക്കും പിന്നാലെ വന്നതിനാൽ രാഷ്ട്രീയ വിവാദങ്ങൾക്കും ഇത് വഴിവെച്ചിട്ടുണ്ട്.

ജനുവരി മാസത്തിൽ അമേരിക്കൻ സൈനിക നീക്കത്തിനിടെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ പിടിയിലായതിനെ തുടർന്ന് വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യം തന്നെ വലിയ മാറ്റങ്ങൾക്കു വിധേയമായിരുന്നു.

പുതിയ പരാമർശങ്ങളോടെ, ട്രംപിന്റെ രാഷ്ട്രീയ നിലപാടുകളും പ്രസ്താവനകളും വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുകയാണ്.