ലബനന്‍: ഹിസ്ബുല്ല പ്രവര്‍ത്തകനെ വധിക്കാന്‍ ഇസ്രായേല്‍ ബെയ്‌റൂട്ടിലെ ഒരു സ്ഥലം ലക്ഷ്യമിട്ടതിനെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പൗരന്മാരോടും രാജ്യം വിടാന്‍ ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.
'മേഖലയിലെ സമീപകാല സംഭവവികാസങ്ങളും ഭീഷണികളും കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലെബനനിലേക്ക് പോകരുതെന്ന് ശക്തമായി നിര്‍ദ്ദേശിക്കുന്നു', ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാ ഇന്ത്യന്‍ പൗരന്മാരോടും ലെബനന്‍ വിടാന്‍ ശക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
'ഏതെങ്കിലും കാരണത്താല്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാനും അവരുടെ നീക്കങ്ങള്‍ നിയന്ത്രിക്കാനും ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താനും എംബസി നിര്‍ദ്ദേശിച്ചു'.
പശ്ചിമേഷ്യയിലെ സംഘര്‍ഷം: ലെബനന്‍ വിടാന്‍ ഇന്ത്യ പൗരന്മാരോട് ആവശ്യപ്പെട്ടു
