ഇറാന്‍; രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

ഇറാന്‍; രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്


ടെഹ്‌റാന്‍: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായിരം കടന്നതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല.

ചൊവ്വാഴ്ചയോടെ ഇറാനില്‍ ചില നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് വിദേശത്തേക്ക് വിളിക്കാമെങ്കിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് തുടരുകയാണ്.

ഇറാന്റെ 31 പ്രവിശ്യകളിലായി 600ലധികം പ്രതിഷേധങ്ങള്‍ നടന്നതായാണ് യു എസ് ആസ്ഥാനമായുള്ള വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരേ സൈനിക ആക്രമണം ഉള്‍പ്പെടെയുള്ള ശക്തമായ നീക്കങ്ങള്‍ തങ്ങളുടെ പരിഗണനയിലുള്ളതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.