ന്യൂയോര്‍ക്ക്: ഇസ്രായേലിനെതിരെ പ്രതികാര ആക്രമണം നടത്താന്‍ ഇറാന്റെ പരമോന്നത നേതാവ് തന്റെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.
ഈ മാസം ആദ്യം ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പകരമായി 'കഠിനവും ഇസ്രായേലിന് സങ്കല്‍പ്പിക്കാനാവാത്തതുമായ' തിരിച്ചടികള്‍ ഉണ്ടാകുമെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് രാജ്യത്തിന്റെ പരമോന്നത നേതാവ് ആക്രമണത്തിന് ഉത്തരവ് നല്‍കിയ വിവരം പുറത്തുവരുന്നത്.
നവംബര്‍ 5 ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അതുവരെ ടെഹ്‌റാന്റെ പ്രതികരണം ഉണ്ടാകില്ലെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ വോട്ടെടുപ്പിന് മുന്നോടിയായി ഇറാന്റെ പ്രതികരണം ഉണ്ടായേക്കാമെന്ന് മറ്റ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഒക്ടോബര്‍ 1 ന് ഇസ്രായേലിന് നേരെയുണ്ടായ വന്‍തോതിലുള്ള ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് പ്രതികാരമായി ഒക്ടോബര്‍ 26 ന് ഇസ്രായേല്‍ വ്യോമസേന ഇറാനിലുടനീളമുള്ള വിമാന വിരുദ്ധ ബാറ്ററികളും റഡാര്‍ സൈറ്റുകളും ആക്രമിച്ചതിനെത്തുടര്‍ന്ന് പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഇറാനിയന്‍ നേതാക്കള്‍ ഭീഷണിമുഴക്കിയിരുന്നു. എന്നാല്‍ ഇറാന്‍ ഇതുവരെ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിനോ ആവര്‍ത്തിക്കുന്നതിനോ ഉള്ള സാധ്യത കുറയ്ക്കാനുള്ള ശ്രമത്തിലാണ് കാണപ്പെട്ടത്.
ഇസ്രായേല്‍ ആക്രമണങ്ങളില്‍ നിന്നുള്ള നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ച് വിശദീകരിച്ചതിന് ശേഷം സുപ്രീം നേതാവ് അലി ഖമേനി തിങ്കളാഴ്ച തന്റെ സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സില്‍ തയ്യാറാക്കിയ പദ്ധതികള്‍ക്ക് ഉത്തരവിട്ടതായി ടെഹ്‌റാന്റെ യുദ്ധ ആസൂത്രണവുമായി പരിചയമുള്ള മൂന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നാല് സൈനികര്‍ കൊല്ലപ്പെട്ടതായി സമ്മതിച്ച ഇറാന്‍, ആക്രമണങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് അവകാശപ്പെട്ടിരുന്നു. ഇറാന്റെ വ്യോമ പ്രതിരോധവും മിസൈല്‍ ഉല്‍പാദന ശേഷിയും ഇസ്രായേല്‍ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടു.
ഇസ്രായേലിന്റെ ആക്രമണത്തിലുണ്ടായ മരണങ്ങളും നാശങ്ങളുടെ വ്യാപ്തിയും തോല്‍വി സമ്മതിക്കുന്നതായി കാണപ്പെടുന്നത് ഒഴിവാക്കാന്‍ ഒരു പ്രതികരണം ആവശ്യമാണെന്ന് ഖമേനിക്ക് തോന്നിയതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രത്യാക്രമണത്തിനു മുമ്പ് ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഇസ്രായേലി സൈനിക ലക്ഷ്യങ്ങളുടെ സാധ്യതയുള്ള പട്ടിക തയ്യാറാക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ യുഎസ് വാര്‍ത്താ സൈറ്റായ ആക്‌സിയോസിലെ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഇറാഖില്‍ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ വിക്ഷേപിച്ച ധാരാളം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉള്‍പ്പെടുന്ന ആക്രമണത്തിന് പ്രതികാരം ചെയ്യാനുള്ള മുന്നൊരുക്കങ്ങള്‍ക്ക് ഇസ്രായേല്‍ ഇന്റലിജന്‍സ് തയ്യാറെടുക്കുകയാണെന്നാണ്.
ഇറാഖിലെ ഇറാന്‍ അനുകൂല പൗരസേനകളിലൂടെ ആക്രമണം നടത്തുന്നത് ഇറാനിലെ തന്ത്രപ്രധാന ലക്ഷ്യങ്ങള്‍ക്കെതിരായ മറ്റൊരു ഇസ്രായേല്‍ ആക്രമണം ഒഴിവാക്കാനുള്ള ടെഹ്‌റാന്റെ ശ്രമമായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബര്‍ 5 ന് നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതികാര ആക്രമണം ആരംഭിക്കാമെന്ന് ഇറാന്റെ യുദ്ധ ആസൂത്രണത്തെക്കുറിച്ച് അറിയാവുന്ന ഒരു സ്രോതസ്സിനെ ഉദ്ധരിച്ച് ആക്‌സിയോസും സിഎന്‍എന്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
എന്നിരുന്നാലും, വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഡെമോക്രാറ്റ് കമല ഹാരിസിനെതിരായ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഭയന്ന് ഇറാന്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിര്‍ത്തിവയ്ക്കുമെന്ന് ഇറാനിയന്‍ വൃത്തങ്ങള്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേലിന്റെ ആക്രമണങ്ങള്‍ ഇറാന്റെ 'മൃദുവായ അടിവയറ്റിനെ' ലക്ഷ്യമിട്ടുവെന്നും ആക്രമണത്തെ അവര്‍ക്ക് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യാഴാഴ്ച പറഞ്ഞു. മിറ്റ്‌സ്‌പെ റാമോണിനടുത്തുള്ള ഒരു താവളത്തില്‍ ഐ. ഡി. എഫ് കോംബാറ്റ് ഓഫീസര്‍മാരുടെ പരിശീലന കോഴ്‌സിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു നെതന്യാഹു.
'ഇറാനിലെ ഭരണകൂടത്തിന്റെ നേതാക്കളുടെ പരുഷമായ വാക്കുകള്‍ക്ക് ഇറാനില്‍ ഇന്ന് ഇസ്രായേലിന് മുമ്പത്തേക്കാളും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടെന്ന വസ്തുത മറച്ചുവെക്കാന്‍ കഴിയില്ലെന്നും ആവശ്യമെങ്കില്‍ നമുക്ക് ഇറാനില്‍ എവിടെയും എത്തിച്ചേരാന്‍ കഴിയുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു.
അതേസമയം ഇസ്രായേലിന്റെ ആക്രമണം വലിയതോതില്‍ പരാജയപ്പെട്ടുവെന്നും തങ്ങളുടെ വ്യോമ പ്രതിരോധം ഭീഷണിയെ തടഞ്ഞുവെന്നും ഇറാന്‍ പരസ്യമായി അവകാശപ്പെട്ടു.
ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഉത്തരവിട്ട് ഇറാന്‍ നേതാവ് ഖമേനി