ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷം:പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് മിസൈൽ ആക്രമണം

ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷം:പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് മിസൈൽ ആക്രമണം


ടെഹ്രാൻ: ഇറാന്റെ യുദ്ധക്കപ്പൽ ദേനയെ ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് അന്തർവാഹിനി ആക്രമിച്ചെന്ന സംഭവത്തിന് പിന്നാലെ,പേർഷ്യൻ ഗൾഫിന്റെ വടക്കൻമേഖലയിൽ ഒരു അമേരിക്കൻ എണ്ണക്കപ്പലിനെ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. മിസൈൽ ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിച്ചതായി ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതുവരെ യുഎസ് സർക്കാർ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. തങ്ങളുടെ യുദ്ധക്കപ്പൽ തകർത്തതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്കകം ഈ ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്.

കുവൈത്ത് തീരത്തോട്‌ചേർന്ന് മുബാരക് അൽ കബീർ തുറമുഖത്തിൽ നിന്ന് ഏകദേശം 30നോട്ടിക്കൽ മൈൽ അകലെ കപ്പലിൽ സ്‌ഫോടനം ഉണ്ടായതായി വിവരം. ചരക്കുകപ്പലിൽ നിന്നുള്ള എണ്ണ കടലിലേക്ക്‌ചോർന്നതായും കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോർട്ടുകളുണ്ട്. എങ്കിലും കപ്പലിലുള്ളവർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ഇതിനിടെദോഹയിലെ യുഎസ് എംബസിക്ക് സമീപം താമസിക്കുന്നവരെ ഖത്തർ അധികൃതർ ഒഴിപ്പിക്കാൻ ആരംഭിച്ചു. താൽക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഒഴിപ്പിക്കൽ നടത്തുന്നതെന്നും അവർക്കായി താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

അതേസമയം, യുഎസിന് ഭീഷണിയായതിനാലാണ് ശ്രീലങ്കൻ തീരത്തിന് സമീപം ഇറാന്റെ യുദ്ധക്കപ്പൽ ആക്രമിച്ചതെന്ന് യുഎസ് റിട്ടയേർഡ് ജനറൽ മാർക് കിമ്മിറ്റ് വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തിയടോർപിഡോ ആക്രമണത്തിലാണ് ഇറാനിയൻ നാവികസേനയുടെ കപ്പൽ തകർന്നതെന്നും 87 നാവികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇന്ത്യൻ തുറമുഖങ്ങൾ ഈ ആക്രമണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.