വാഷിംഗ്ടണ്‍: ഇറാന്‍ ഭരണകൂടം ആദ്യം ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന വ്യക്തമായ സൂചന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ഉണ്ടായിരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
അടുത്ത മണിക്കൂറുകള്‍ക്കകം ഇറാന്റെ വ്യോമപരിധിയില്‍ സമ്പൂര്‍ണ നിയന്ത്രണം സ്ഥാപിക്കാന്‍ അമേരിക്ക ഒരുങ്ങിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. വരാനിരിക്കുന്ന മണിക്കൂറുകളില്‍ ഇറാന്റെ ആകാശമേഖലയില്‍ പൂര്‍ണ്ണ ആധിപത്യം ഉറപ്പാക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അതിലൂടെ ഏറെ നാളായി ലക്ഷ്യമിട്ട മഹത്തരമായ ദൗത്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നും ലെവിറ്റ് വ്യക്തമാക്കി.
മുന്നറിയിപ്പുകള്‍ നല്‍കിയാല്‍ അവ നടപ്പാക്കുന്ന നേതാവാണ് ട്രംപെന്ന് തെളിയിക്കുന്നതാണ്
ഇറാനെതിരെ നടത്തിയ ആക്രമണങ്ങളെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ട്രംപ് മുന്‍ പ്രസിഡന്റുമാരെ പോലെ വെറും വാക്കുകളില്‍ മാത്രം നില്‍ക്കുമെന്നും തന്റെ ഭീഷണി നടപ്പാക്കില്ലെന്നായിരുന്നു മറ്റുള്ളവര്‍ കണക്കുകൂട്ടിയതെങ്കിലും അത് വലിയ വിധിവിലക്കായി മാറിയെന്നും അവര്‍ പറഞ്ഞു.
സൈനിക നീക്കങ്ങളെ വന്‍ വിജയം എന്നു വിശേഷിപ്പിച്ച ലെവിറ്റ് നയതന്ത്ര മാര്‍ഗം ഒഴിവാക്കി ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശേഷിയുടെ പിന്തുണയോടെ ആക്രമണത്തിന് അനുമതി നല്‍കിയ തീരുമാനത്തെ ന്യായീകരിച്ചു.
