ദുബായ്: എമിറേറ്റ്‌സ് വിമാനങ്ങളുടെ എല്ലാ സര്‍വീസുകളും മാര്‍ച്ച് 7 രാത്രി 11:59 വരെ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
ദുബായ് ആസ്ഥാനമായ വിമാനക്കമ്പനി നിലവില്‍ പരിമിതമായ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. മുന്‍കൂട്ടി ബുക്കിംഗ് നടത്തിയ യാത്രക്കാരെ മുന്‍ഗണന നല്‍കി ക്രമീകരണങ്ങള്‍ നടത്തുന്നതായി കമ്പനി അറിയിച്ചു.
ദുബായിലൂടെ ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാരെ അവരുടെ കണകടിംഗ് വിമാനം സര്‍വീസില്‍ ഉണ്ടെങ്കില്‍ മാത്രമേ യാത്രയ്ക്ക് അനുവദിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
ഇത്തിഹാദ് എയര്‍വെയ്‌സ് അബുദാബിയിലേക്കും അബുദാബിയില്‍ നിന്നുമുള്ള എല്ലാ വാണിജ്യ വിമാന സര്‍വീസുകളും മാര്‍ച്ച് 5 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിവരെ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി കമ്പനി അറിയിച്ചു.
അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് യാത്രക്കാരോട് പുതുക്കിയ യാത്ര വിവരങ്ങള്‍ക്കായി ഔദ്യോഗിക അറിയിപ്പുകള്‍ പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
