ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പല്‍ മുക്കിയത് തങ്ങളെന്ന് യു എസ്

ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പല്‍ മുക്കിയത് തങ്ങളെന്ന് യു എസ്


കൊളംബോ: ശ്രീലങ്കന്‍ തീരത്തുനിന്ന് അന്താരാഷ്ട്ര ജലപരിധിയില്‍ അമേരിക്കന്‍ മുങ്ങിക്കപ്പല്‍  ടോര്‍പീഡോ പ്രയോഗിച്ച് ഇറാന്റെ യുദ്ധക്കപ്പല്‍ മുക്കിയതായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റര്‍ ഹെഗ്‌സെത്ത് അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ശത്രുവിനെതിരെയുള്ള ഇത്തരത്തിലുള്ള ആദ്യത്തെ ആക്രമണമാണ് ഇതെന്ന് പെന്റഗണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്ിതല്‍ ഹെഗ്സെത്ത് പറഞ്ഞു. 

കുറഞ്ഞത് 80 പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കയുടെ ഉപ വിദേശകാര്യ മന്ത്രി പ്രാദേശിക ടെലിവിഷനോട് വ്യക്തമാക്കി.

കഴിഞ്ഞ മാസം ഇന്ത്യയുടെ കിഴക്കന്‍ തീര നഗരമായ വിശാഖപട്ടണത്തു നടന്ന 2026 ഇന്റര്‍നാഷണല്‍ ഫ്‌ളീറ്റ് റിവ്യൂവില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് ഇറാനിയന്‍ യുദ്ധക്കപ്പല്‍ അപകടത്തില്‍പ്പെട്ടത്.

ഇറാനിയന്‍ യുദ്ധക്കപ്പല്‍ മുങ്ങിയ പ്രദേശത്ത് മറ്റ് കപ്പലുകളോ വിമാനങ്ങളോ കണ്ടിട്ടില്ലെന്ന് ശ്രീലങ്കന്‍ നാവികസേന വക്താവ് വ്യക്തമാക്കി.