ഹമാസ് സൈനിക വിഭാഗത്തിന്റെ പുതിയ മേധാവിയെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; മുഹമ്മദ് ഒദേഹിനെതിരെയെന്ന് നെതന്യാഹു

ഹമാസ് സൈനിക വിഭാഗത്തിന്റെ പുതിയ മേധാവിയെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; മുഹമ്മദ് ഒദേഹിനെതിരെയെന്ന് നെതന്യാഹു


ഗാസ: ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പുതിയ തലവൻ മുഹമ്മദ് ഒലേഹിയെ ലക്ഷ്യമിട്ട് ഗാസയിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സും ചേർന്നാണ് ഇക്കാര്യം അറിയിച്ചത്.

'ഒക്ടോബർ 7 ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളും ഹമാസ് സൈനിക വിഭാഗത്തിന്റെ പുതിയ മേധാവിയുമായ മുഹമ്മദ് ഒദേഹിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്' എന്നാണ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയത്.

ഈ മാസം ആദ്യം ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട എസഡിൻ അൽ ഹദാദിന്റെ പിൻഗാമിയായാണ് ഒദേഹിനെ അടുത്തിടെ നിയമിച്ചത്. എസ്സഡിൻ അൽ ക്വാസം ബ്രിഡേഡിന്റെ പുതിയ മേധാവിയായിരുന്ന അദ്ദേഹം ഒക്ടോബർ 7 ആക്രമണ സമയത്ത് ഹമാസ് ഇന്റലിജൻസ് വിഭാഗത്തിന്റെ ചുമതലയിലായിരുന്നുവെന്നും ഇസ്രയേൽ ആരോപിച്ചു.

ഇസ്രയേൽ പൗരന്മാരുടെയും സൈനികരുടെയും കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലുകൾക്കും ഒദേഹ് ഉത്തരവാദിയാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഇതിനിടെ പടിഞ്ഞാറൻ ഗാസ നഗരത്തിലെ റിമാൽ മേഖലയിൽ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.

2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,221 പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അതിന് പിന്നാലെ ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇസ്രയേൽ സൈനിക നടപടികളിൽ ഇതുവരെ 72,803 പേർ കൊല്ലപ്പെട്ടു. ഈ കണക്കുകൾ വിശ്വസനീയമാണെന്ന് ഡിശലേറ ചമശേീി െവിലയിരുത്തിയിട്ടുണ്ട്.

യുദ്ധം ആരംഭിച്ചതിന് ശേഷം ഹമാസ് രാഷ്ട്രീയസൈനിക നേതാക്കളെ ലക്ഷ്യമിട്ട് ഗാസയിലും മറ്റ് പ്രദേശങ്ങളിലും ഇസ്രയേൽ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മുൻ ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയെ, യഹ് യ സിൻവർ, മുഹമ്മദ് ദെയിഫ്  എന്നിവരെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിട്ടുണ്ട്.