മസ്‌ക്കത്ത്: ഇറാനും യു എസും സംഘര്‍ഷത്തിലേക്ക് കടക്കുന്നത് തടയാന്‍ ഇടപെടലുകള്‍ നടത്താന്‍ ഒമാന്‍ രംഗത്ത്.
ഒമാന്റെ മധ്യസ്ഥതയില്‍ ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ആദ്യഘട്ടം എന്ന നിലയില്‍ ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തി.
തന്റെ ഭീഷണിയെ തുടര്‍ന്ന് ഇറാന്‍ ചര്‍ച്ചയ്ക്കായി മുമ്പോട്ടു വന്നുവെന്നാണ് ട്രംപ് പറയുന്നത്. ചര്‍ച്ചയ്ക്കുള്ള നടപടികള്‍ വൈറ്റ് ഹൗസ് ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ ആണവ പദ്ധതിക്കും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കും കടുത്ത നിയന്ത്രണങ്ങളാണ് യു എസ് മുന്നോട്ടു വയ്ക്കുന്നത്. ഇതിന് ഇറാന്‍ വഴങ്ങാന്‍ സാധ്യതയില്ലാത്തതിനാല്‍ ഒത്തുതീര്‍പ്പ് എങ്ങനെ സാധ്യമാകും എന്ന കാര്യത്തില്‍ വ്യക്തതയില്ല.
