വാഷിംഗ്ടണ്‍: കത്തോലിക്കാ സഭയും യു എസും തമ്മിലുള്ള ബന്ധം കൂടുതല്‍ വിള്ളലിലേക്ക്. ജനുവരി മുതലാണ് യു എസും കത്തോലിക്കാ സഭയും തമ്മില്‍ അകല്‍ച്ച പ്രകടമാക്കിയത്.
മുതിര്‍ന്ന യു എസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ വത്തിക്കാന്‍ ഉദ്യോഗസ്ഥന് മോശമായ സന്ദേശം നല്‍കിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ തന്റെ ലോകത്തിന്റെ അവസ്ഥകളെ കുറിച്ചുള്ള പ്രസംഗം നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് നയതന്ത്ര നയത്തിനായുള്ള പ്രതിരോധ അണ്ടര്‍സെക്രട്ടറി എല്‍ബ്രിഡ്ജ് കോള്‍ബി വത്തിക്കാന്റെ യു എസ് പ്രതിനിധി കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് പിയറിനെ പെന്റഗണിലേക്ക് വിളിപ്പിച്ചത്.
യു എസിന് ലോകത്തില്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാനുള്ള സൈനിക ശക്തിയുണ്ടെന്നും കത്തോലിക്കാ സഭ അവരുടെ കാര്യങ്ങള്‍ നോക്കുന്നതാണ് നല്ലതെന്നും കോള്‍ബി പറഞ്ഞതെന്നാണ് ദി ഫ്രീ പ്രസ്സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്.
യോഗത്തില്‍ പങ്കെടുത്ത ഒരു യു എസ് ഉദ്യോഗസ്ഥന് അവിഗ്നണ്‍ പാപ്പസിയെക്കുറിച്ച് പരാമര്‍ശിക്കുകയും 14-ാം നൂറ്റാണ്ടില്‍ ഫ്രഞ്ച് രാജവാഴ്ച കത്തോലിക്കാ സഭയോട് കീഴടങ്ങാനും പോപ്പ് ബോണിഫേസ് എട്ടാമനെ ആക്രമിക്കാനും ഉത്തരവിട്ടുവെന്നും അത് അദ്ദേഹത്തിന്റെ പതനത്തിനും തുടര്‍ന്ന് മരണത്തിനും കാരണമായതായും മാര്‍പ്പാപ്പയെ റോമില്‍ നിന്ന് ഫ്രാന്സിനുള്ളിലെ ഒരു പ്രദേശമായ അവിഗ്നണിലേക്ക് മാറ്റാന്‍ നിര്ബന്ധിതനാക്കിയെന്നുമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ട്രംപ് ഭരണകൂടം തങ്ങളുടെ സൈനിക പ്രവണതകളെക്കുറിച്ചുള്ള പോപ്പിന്റെ വിമര്‍ശനത്തെ എതിര്‍ക്കുകയും ജനുവരി 9-ന് ലിയോ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും മറ്റ് ഉന്നത പെന്റഗണ്‍ ഉദ്യോഗസ്ഥരും അതൃപ്തി പ്രകടമാക്കുകയും ചെയ്തു. എല്ലാ കക്ഷികള്‍ക്കിടയിലും സംഭാഷണം പ്രോത്സാഹിപ്പിക്കുകയും സമവായം തേടുകയും ചെയ്യുന്ന നയതന്ത്രം ബലപ്രയോഗത്തില്‍ അധിഷ്ഠിതമായ നയതന്ത്രത്താല്‍ മാറ്റിസ്ഥാപിക്കപ്പെടുന്നുവെന്നും 'യുദ്ധം വീണ്ടും വന്നിരിക്കുന്നുവെന്നും യുദ്ധത്തിനായുള്ള തീക്ഷ്ണത പടരുന്നുവെന്നുമാണ് പോപ്പ് പറഞ്ഞത്.
പോപ്പിന്റെ പ്രസംഗം ഓരോ വരിയായി വിഭജിച്ച് ഭരണകൂടത്തോടുള്ള ശത്രുതാപരമായ സന്ദേശമായി വ്യാഖ്യാനിച്ചുവെന്ന് ലെറ്റേഴ്സ് ഫ്രം ലിയോ സബ്സ്റ്റാക്ക് എഴുത്തുകാരന് ക്രിസ്റ്റഫര്‍ ഹെയ്ല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകൂടത്തെക്കുറിച്ചുള്ള അടിയന്തര വ്യാഖ്യാനമായി ലിയോയുടെ അഭിപ്രായങ്ങളെ പറയാതിരിക്കാനാവില്ലെന്നും ആ സമയത്ത് ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തുകയും വെനിസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോകുകയും നേറ്റോ പിരിച്ചുവിടാന്‍ ശക്തമായി വാദിക്കുകയും അമേരിക്കയുടെ സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും കാനഡയുടെയും ഗ്രീന്‍ലാന്‍ഡിന്റെയും നിയന്ത്രണം യു എസ് പിടിച്ചെടുക്കുമെന്ന് അവകാശപ്പെടുന്നത് ഉള്‍പ്പെടെ സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കത്തോലിക്കാ സഭയോട് ആദ്യമായാണ് ഇത്തരത്തില്‍ ഭീഷണി നടത്തുന്നത്. വത്തിക്കാനും യു എസ് ഉദ്യോഗസ്ഥരും തമ്മില്‍ പെന്റഗണില്‍ മുമ്പ് കൂടിക്കാഴ്ച നടത്തിയതായി രേകകളൊന്നുമില്ല.
പെന്റഗണിന്റെ മുന്നറിയിപ്പില്‍ വത്തിക്കാന്‍ വത്തിക്കാന്‍ പരിഭ്രാന്തി പ്രകടമാക്കി. വര്‍ഷാവസാനം യു എസ് സന്ദര്‍ശിക്കാനുള്ള പദ്ധതികള്‍ പോപ്പ് ലിയോ റദ്ദാക്കുകയും ചെയ്തു. വത്തിക്കാനിലെ പലരും പെന്റഗണിന്റെ അവിഗ്നണ്‍ പാപ്പസിയെക്കുറിച്ചുള്ള പരാമര്‍ശം പരിശുദ്ധ സിംഹാസനത്തിനെതിരെ സൈനിക ബലം പ്രയോഗിക്കാനുള്ള ഭീഷണിയായി കണ്ടുവെന്ന് ഹെയ്ല്‍ പറഞ്ഞു.
ജൂലൈയില്‍ അമേരിക്കയുടെ 250-ാം വാര്‍ഷികത്തിന് മതപരമായ ക്രമത്തിലെ ആദ്യത്തെ യു എസ് വംശജനായ പോപ്പ് ലിയോയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള വൈറ്റ് ഹൗസിന്റെ ക്ഷണം പരിശുദ്ധ സിംഹാസനം നിരസിച്ച ഫെബ്രുവരി ആയപ്പോഴേക്കും സംഘര്‍ഷങ്ങള്‍ ശമിച്ചിരുന്നില്ല. പകരം, ജൂലൈ 4ന് വളരെ വ്യത്യസ്തമായ ഒരു സ്ഥലം സന്ദര്‍ശിക്കാനാണ് പോപ്പിന്റെ പദ്ധതി. ടുണീഷ്യയ്ക്കും സിസിലിക്കും ഇടയിലുള്ള ചെറിയ ദ്വീപായ ലാംപെഡൂസയാണ് പോപ്പ് സന്ദര്‍ശിക്കുക. ആയിരക്കണക്കിന് വടക്കേ ആഫ്രിക്കന്‍ കുടിയേറ്റക്കാരാണ് അവിടെയുള്ളത്.
പെന്റഗണും വത്തിക്കാന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ച ബഹുമാനപൂര്‍വ്വവും ന്യായയുക്തവുമായ ചര്‍ച്ചയായിരുന്നുവെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. വത്തിക്കാന്‍ സ്ഥാനപതിയെ ഭീഷണിപ്പെടുത്തി എന്ന വാര്‍ത്തകള്‍ വൈറ്റ് ഹൗസ് നിഷേധിച്ചു. ഇക്കാര്യം തനിക്ക് നേരിട്ടറിയില്ലെന്നും വത്തിക്കാന്‍ പ്രതിനിധികളുമായി സംസാരിച്ച് സത്യാവസ്ഥ ബോധ്യപ്പെടുമെന്നും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഹംഗറിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
