തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കുറിച്ചുള്ള 'ഡാഷ് മോൻ' പരാമർശത്തിൽ ഡാഷ് എന്നത് ആരെ സൂചിപ്പിക്കുന്നുവെന്ന് ഓരോരുത്തരും തന്നെ നിർണയിക്കേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 'നമ്മുടെ രാജ്യത്ത് ഒരു മുഖ്യമന്ത്രിയെ അഴിമതി കേസിൽ അറസ്റ്റ് ചെയ്ത സംഭവം ഇതുമായി ബന്ധപ്പെട്ടതാണ്. ഇപ്പോൾ കൂടുതൽ പറയുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കൂടുതൽ വിവരങ്ങൾ പറയും,' വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വനവാസത്തിന് പോകുമോയെന്ന ചോദ്യത്തിന് 'വോട്ടെണ്ണലിന് ശേഷം പറയാം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സംസ്ഥാനത്ത് പല പോളിംഗ് ബൂത്തുകളിലും രാവിലെ തന്നെ നീണ്ട നിരകൾ അനുഭവപ്പെട്ടു. വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറിൽ 4.38 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
മുടവൻമുഗളിലെ സർക്കാർ എൽ.പി. സ്‌കൂളിൽ നടൻ ങീവമിഹമഹ വോട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് ഢ. ഉ. ടമവേലലമെി, ബിജെപി സംസ്ഥാന അധ്യക്ഷൻ ഞമഷലല് ഇവമിറൃമലെസവമൃ തുടങ്ങിയ പ്രമുഖരും വോട്ട് രേഖപ്പെടുത്തി.
ഇതിനിടെ, യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലേക്ക് തിരിച്ചുവരുമെന്ന് വി.ഡി. സതീശൻ അവകാശപ്പെട്ടു. ഈ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ഫലങ്ങൾ ഉണ്ടാകുമെന്ന സൂചനയുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തി.
'ഡാഷ് മോൻ' പരാമർശം: അർത്ഥം ജനങ്ങൾ തീരുമാനിക്കട്ടെ, മുഖ്യമന്ത്രി; യുഡിഎഫ് നൂറുസീറ്റുനേടുമെന്ന് വി.ഡി സതീശൻ
