വത്തിക്കാന്‍: 'ദൈവത്തിന്റെ ശില്പി' എന്നറിയപ്പെടുന്ന സ്പാനിഷ് വാസ്തുശില്പിയായ ആന്റണി ഗൗഡിയെ അദ്ദേഹത്തിന്റെ 'വീര ഗുണങ്ങള്‍' അംഗീകരിച്ചുകൊണ്ട് വിശുദ്ധപദവിയിലേക്ക് നയിക്കാന്‍ വത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു.
ഗൗഡി, സ്‌പെയിനിലെ ഏറ്റവും പ്രശസ്തമായ മതകേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒന്നായ ബാഴ്‌സലോണയിലെ പൂര്‍ത്തിയാകാത്ത സാഗ്രഡ ഫാമിലിയ ബസിലിക്കയുടെ ഡിസൈനറാണ്. ഗൗഡിയുടെ ഏറ്റവും പ്രശസ്തമായ നിര്‍മ്മിതിയായി സാഗ്രഡ ഫാമിലിയ ബസിലിക്ക കണക്കാക്കപ്പെടുന്നു. ബാഴ്‌സലോണയില്‍ ചിതറിക്കിടക്കുന്ന അദ്ദേഹത്തിന്റെ മറ്റ് നിര്‍മ്മിതികളില്‍ കാസ ബാറ്റ്‌ലോയും ഉള്‍പ്പെടുന്നു.
കാറ്റലോണിയയില്‍ ജനിച്ച വാസ്തുശില്പിയെ 'ആദരണീയന്‍' ആയി പ്രഖ്യാപിക്കുന്നതിനുള്ള ഒരു കല്‍പ്പന ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചതായി തിങ്കളാഴ്ച, വത്തിക്കാന്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കത്തോലിക്കാ സഭ വിശുദ്ധപദവിയിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ ആദ്യപടിയാണിത്.
ഒരു ഭക്ത കത്തോലിക്കനായിരുന്ന ഗൗഡിയെ വിശുദ്ധനാക്കാനുള്ള ആവശ്യം അംഗീകരിക്കപ്പെടുക എന്നത് പതിറ്റാണ്ടുകളായി തുടരുന്ന പ്രചാരണത്തിലെ ഏറ്റവും പുതിയ സംഭവവികാസമാണിത്. ബാഴ്‌സലോണയിലെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജുവാന്‍ ജോസ് ഒമെല്ല ഈ വാര്‍ത്തയെ 'സന്തോഷകരം' എന്നാണ് വിശേഷിപ്പിച്ചത്.
'അദ്ദേഹത്തിന്റെ വാസ്തുവിദ്യാ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല, അതിലും പ്രധാനപ്പെട്ട ഒന്നിനും ഇത് അംഗീകാരമാണ്,' അദ്ദേഹം പറഞ്ഞു, എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കര്‍ദ്ദിനാള്‍ തുടര്‍ന്നു: 'ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ക്കിടയിലും, ജോലിക്കിടയിലും, വേദനയ്ക്കിടയിലും, കഷ്ടപ്പാടുകള്‍ക്കിടയിലും, നിങ്ങള്‍ വിശുദ്ധരാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ ജുവാന്‍ ജോസ് ഒമെല്ല പറഞ്ഞു.
വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള സാധാരണ ഔപചാരിക പ്രക്രിയയില്‍ അടുത്തതായി പൂര്‍ണ്ണ വിശുദ്ധ പദവിക്ക് ഒരു പടി അകലെ വാഴ്ത്തപ്പെട്ടവനാക്കുന്ന പദവി നിര്‍ണയിക്കലും ഉള്‍പ്പെടുന്നു. രക്തസാക്ഷികള്‍, വീര മൂല്യങ്ങളുള്ള ജീവിതം നയിച്ചതായി കണക്കാക്കപ്പെടുന്നവര്‍, സഭവിശുദ്ധ പ്രശസ്തി നേടിയവര്‍ എന്നിവര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഒരു വിഭാഗമാണിത്.
1926ല്‍ പള്ളിയിലേക്ക് നടക്കുമ്പോള്‍ ഒരു ട്രാം തട്ടി മരിച്ച ഗൗഡിയുടെ കാര്യത്തില്‍, വാഴ്ത്തപ്പെട്ട പദവിയിലേക്ക് മുന്നേറുന്നതിന് വത്തിക്കാന്‍ മരണാനന്തരം അദ്ദേഹം നടത്തിയ ഒരു അത്ഭുത പ്രവര്‍ത്തിയുടെ തെളിവ് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.
1852ല്‍ അദ്ദേഹം ജനിച്ച ബാഴ്‌സലോണയിലാണ് അദ്ദേഹത്തിന്റെ അവിടെ അദ്ദേഹത്തിന്റെ പൈതൃകത്തിന്റെ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്. അവിടെയുള്ള ഏറ്റവും അറിയപ്പെടുന്ന പല കൃതികളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത് തുടരുകയാണ്. 1883 മുതല്‍ നിര്‍മ്മാണം തുടങ്ങിയ സാഗ്രഡ ഫാമിലിയ ബസിലിക്ക പൂര്‍ത്തിയാകാതെ തുടരുകയാണ്.
ഗൗഡിയുടെ മറ്റ് ചില നിര്‍മിതികള്‍ക്കൊപ്പം സാഗ്രഡ ഫാമിലിയ ബസിലിക്ക യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, 201 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയാണ് ഇത് സമര്‍പ്പിച്ചത്.
'ദൈവത്തിന്റെ ശില്പി' എന്നറിയപ്പെടുന്ന ആന്റണി ഗൗഡിയുടെ വിശുദ്ധീകരണ നടപടികള്‍ ആരംഭിച്ച് പോപ്പ്
