മോസ്‌കോ: റഷ്യയുടെ ആക്രമണത്തില്‍ യുക്രെയ്ന്‍ പവര്‍ ഗ്രിഡില്‍ വ്യാപക നാശം. തുടര്‍ന്ന് രാജ്യം അന്ധകാരത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആക്രമണത്തിന് പിന്നാലെ യുക്രെയ്‌നിലെ വൈദ്യുതി വിതരണം തകരാറിലാവുകയായിരുന്നു. കൊടും തണുപ്പില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന യുക്രെയ്‌നില്‍ വൈദ്യുതി തടസം കൂടി നേരിട്ടതോടെ ജനങ്ങള്‍ അതിരൂക്ഷ പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങുന്നത്.
റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തുടനീളം വൈദ്യുതി തടസമുണ്ടായതായി ഗ്രിഡ് ഓപ്പറേറ്റര്‍ വ്യക്തമാക്കി. ഊര്‍ജ ഉത്പാദന വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് യുക്രെയ്‌നിയന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. താപനില മൈനസില്‍ എത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ അതിഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ആക്രമണം ഇപ്പോഴും തുടരുകയാണെന്നും സുരക്ഷാ സാഹചര്യം അനുവദിക്കുന്ന മുറയ്ക്ക് പുന:സ്ഥാപന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഗ്രിഡ് ഓപ്പറേറ്റര്‍ ഉക്രനെര്‍ഗോ പറഞ്ഞു.
റഷ്യന്‍ തലസ്ഥാനത്ത് ഉന്നത സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ വെടിവെച്ച സംഭവത്തില്‍ യുക്രെയ്ന്‍ ഗൂഢാലോചന നടത്തിയെ്‌ന് മോസ്‌കോ ആരോപിക്കുന്നുണ്ട്.
