ഇറാഖില്‍ നിന്ന് സിറിയയിലെ യുഎസ് സഖ്യസേനയുടെ താവളത്തിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചു

ഇറാഖില്‍ നിന്ന് സിറിയയിലെ യുഎസ് സഖ്യസേനയുടെ താവളത്തിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചു


ദമാസ്‌കസ്: സിറിയയിലെ യുഎസ് സഖ്യസേനയുടെ താവളത്തിന് നേരെ ഇറാഖില്‍ നിന്ന് വീണ്ടും മിസൈല്‍ ആക്രമണം. ഇറാഖി സുരക്ഷാ സേനയുടെ കണക്കനുസരിച്ച്, ഞായറാഴ്ച (ഏപ്രില്‍ 21) വടക്കന്‍ ഇറാഖില്‍ നിന്ന് സിറിയയിലെ യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ സൈനിക താവളത്തിന് നേരെ കുറഞ്ഞത് അഞ്ച് റോക്കറ്റുകളെങ്കിലും തൊടുത്തു.

റോക്കറ്റ് വിക്ഷേപണത്തിന് ശേഷം, ആക്രമണത്തിന് മറുപടിയായി വടക്കന്‍ നിനെവേ പ്രവിശ്യയില്‍  നടത്തിയ വ്യാപകമായ തിരച്ചിലില്‍ റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്തിയതായി ഇറാഖ് സേന പ്രസ്താവനയില്‍ പറഞ്ഞു.

ആഴ്ചകള്‍ക്കുശേഷം സഖ്യസേനയ്ക്കെതിരെ നടക്കുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. ഇസ്ലാമിക് റിപ്പബ്ലിക്കിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് ഇസ്രായേല്‍ മറുപടി നല്‍കിദിവസങ്ങള്‍ക്ക് ശേഷമാണ് ഞായറാഴ്ചയിലെ ആക്രമണം.

രാത്രി 9:50 ന് (1850 ജിഎംടി) 'സിറിയന്‍ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് റോക്കറ്റുകള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര സഖ്യത്തിന്റെ ഒരു താവളത്തെ നിയമവിരുദ്ധമായ ലക്ഷ്യത്തെടെ ആക്രമിച്ചു എന്ന് ഇറാഖ് സുരക്ഷാ സേന പ്രസ്താവനയില്‍ ആരോപിച്ചു.

ആക്രമണത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയ വാഹനം സുരക്ഷാ സേന കത്തിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

വടക്കുകിഴക്കന്‍ സിറിയയിലെ ഖരാബ് അല്‍-ജിര്‍ ബേസിലെ ഇറാഖി പ്രദേശത്ത് നിന്ന് നിരവധി റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് യുദ്ധ നിരീക്ഷകന്‍ റാമി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.

ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളുടെ അയഞ്ഞ സഖ്യമായ ഇറാഖിലെ ഇസ്ലാമിക ഡിഫന്‍സാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തി.

ഇറാഖ് സൈന്യം റോക്കറ്റ് വിക്ഷേപണം അന്വേഷിക്കുന്നു

ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും പറയുന്നതനുസരിച്ച്, സിറിയയുമായുള്ള അതിര്‍ത്തി നഗരമായ സുമ്മറില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ചെറിയ ട്രക്കിന് പിന്നില്‍ ഒരു റോക്കറ്റ് ലോഞ്ചര്‍ സ്ഥാപിച്ചതായി കണ്ടെത്തി.

യുദ്ധവിമാനങ്ങള്‍ ആകാശത്ത് ഇരച്ചുകയറുമ്പോള്‍ ഒരേ സമയം അയച്ച റോക്കറ്റുകള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ട്രക്കിന് തീപിടിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'അമേരിക്കന്‍ യുദ്ധവിമാനങ്ങളാണോ ട്രക്കിനുനേരെ ബോംബെറിഞ്ഞതെന്ന് അന്വേഷിക്കാതെ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സിറിയന്‍ അതിര്‍ത്തിക്ക് സമീപമുള്ള കുറ്റവാളികളെ ലക്ഷ്യമിട്ട് ഇറാഖി സേന വലിയോതതില്‍ റെയ്ഡുകള്‍ ആരംഭിച്ചതായി സുരക്ഷാ വിവരങ്ങളുടെ പ്രചാരണത്തിന് ഉത്തരവാദികളായ ഔദ്യോഗിക സംഘടനയായ ഇറാഖി സെക്യൂരിറ്റി മെഡിക്ക സെല്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൂടുതല്‍ അന്വേഷണത്തിനായി ഉദ്യോഗസ്ഥര്‍ ട്രക്ക് പിടിച്ചെടുത്തതായും പ്രാഥമിക അന്വേഷണത്തില്‍ വ്യോമാക്രമണം ട്രക്ക് നശിപ്പിച്ചതായി തെളിഞ്ഞതായും ഒരു സൈനിക ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
ഈ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍ ഇറാഖിലെ സഖ്യസേനയുമായി ആശയവിനിമയം നടത്തുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.