ഇറാൻ യുദ്ധം നീണ്ടാൽ എണ്ണവില ബാരലിന് 180 ഡോളർ കടക്കും: മുന്നറിയിപ്പുമായി സൗദി അറേബ്യ

ഇറാൻ യുദ്ധം നീണ്ടാൽ എണ്ണവില ബാരലിന് 180 ഡോളർ കടക്കും: മുന്നറിയിപ്പുമായി സൗദി അറേബ്യ


ഇറാനുമായി ബന്ധപ്പെട്ട സംഘർഷവും ഊർജവിതരണ തടസ്സവും തുടരുകയാണെങ്കിൽ ആഗോള എണ്ണവില കുത്തനെ ഉയർന്നേക്കാമെന്നാണ് സൗദി അറേബ്യയിലെ എണ്ണവിഭാഗം അധികൃതർ മുന്നറിയിപ്പ് നൽകുന്നത്, 

ഏപ്രിൽ അവസാനംവരെ ഈ പ്രതിസന്ധി തുടരുകയാണെങ്കിൽ, ഒരു ബാരൽ എണ്ണയുടെ വില 180 ഡോളറിന് മുകളിലേക്ക് ഉയർന്നേക്കാമെന്നാണ് സൗദി അധികൃതർ വിലയിരുത്തുന്നത്.

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യ ഇതിനകം തന്നെ വിവിധ സാഹചര്യങ്ങൾ മുൻകൂട്ടി കണക്കാക്കി പഠനം നടത്തുകയാണ്. യുദ്ധം നീണ്ടുപോയാൽ വിതരണത്തിൽ വലിയ കുറവും വിപണിയിൽ അനിശ്ചിതത്വവും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഇറാൻ യുദ്ധത്തെ തുടർന്ന് കടൽമാർഗങ്ങളിലൂടെയുള്ള എണ്ണഗതാഗതം തടസ്സപ്പെടുന്നതും പ്രശ്‌നം വഷളാക്കുന്നു. ഇതോടെ ആഗോള വിപണിയിൽ ആവശ്യത്തിനൊത്ത വിതരണം ലഭിക്കാത്ത അവസ്ഥ രൂപപ്പെടാൻ സാധ്യതയുണ്ട്.

ഇത്തരം സാഹചര്യം തുടർന്നാൽ ഇന്ധനവില ഉയർന്ന് ലോക സാമ്പത്തിക രംഗത്ത് വലിയ സമ്മർദ്ദം സൃഷ്ടിക്കാനിടയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.