ദക്ഷിണ കൊറിയന്‍ ആക്ടിംഗ് പ്രസിഡന്റിനേയും ഇംപീച്ച് ചെയ്തു

ദക്ഷിണ കൊറിയന്‍ ആക്ടിംഗ് പ്രസിഡന്റിനേയും ഇംപീച്ച് ചെയ്തു


സിയോള്‍: ദക്ഷിണ കൊറിയന്‍ നിയമനിര്‍മ്മാതാക്കള്‍ ആക്ടിംഗ് പ്രസിഡന്റ് ഹാന്‍ ഡക്ക്-സൂവിനെ വെള്ളിയാഴ്ച ഇംപീച്ച് ചെയ്തു, ധനമന്ത്രി ചോയ് സാങ്-മോക്കിനെ രാജ്യത്തിന്റെ ആക്ടിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 

പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂവിന്റെ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതായി പ്രഖ്യാപിക്കുന്നതായും വോട്ട് ചെയ്ത 192 നിയമനിര്‍മ്മാതാക്കളില്‍ 192 പേരും ഇംപീച്ച് ചെയ്യാന്‍ അനുകൂലമായിരുന്നുവെന്നും നാഷണല്‍ അസംബ്ലി സ്പീക്കര്‍ വൂ വോണ്‍-ഷിക്ക് അറിയിച്ചു. 

പട്ടാള നിയമം പ്രഖ്യാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ മൂന്നിന് പ്രസിഡന്റ് യൂണിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തതിന് ശേഷം ഈ മാസം ആദ്യം ഹാന്‍ ആക്ടിംഗ് പ്രസിഡന്റിന്റെ റോള്‍ ഏറ്റെടുത്തിരുന്നു.

മുഖ്യപ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി വ്യാഴാഴ്ചയാണ് ഹാനിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്.

പ്രസിഡന്റ് യൂണിന്റെ ഇംപീച്ച്മെന്റ് വിചാരണയ്ക്ക് നേതൃത്വം നല്‍കുന്ന ഭരണഘടനാ കോടതിയിലെ ഒഴിവുള്ള മൂന്ന് സ്ഥാനങ്ങളിലേക്ക് പകരക്കാരെ നിയമിക്കാന്‍ ഹാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം.