ന്യൂയോര്‍ക്ക്: ഡോണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുമ്പ് സ്ഥാപനങ്ങളിലേക്ക് വിദേശ വിദ്യാര്‍ഥികളോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ട് യുഎസ് കോളേജുകളും സര്‍വകലാശാലകളും. ശൈത്യകാല അവധി അവസാനിക്കും മുമ്പേ ക്യാമ്പസിലെത്താന്‍ ആവശ്യപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 20ന് ആണ് ട്രംപ് ഭരണകൂടത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്.
ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്ത് ചില രാജ്യങ്ങളിലുള്ളവര്‍ക്ക് യാത്ര-വിസാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നതുപോലെ ഇക്കുറിയും ഉണ്ടായേക്കുമെന്ന ആശങ്ക വ്യാപകമായുണ്ട്. ഇക്കാര്യം കോളേജ് അധികൃതരും ചൂണ്ടിക്കാണിക്കുന്നുണ്ട്. 2023-24 അധ്യയന വര്‍ഷത്തില്‍ 1.1 ദശലക്ഷത്തിലധികം വിദേശ വിദ്യാര്‍ഥികളാണ് യുഎസ് കോളേജുകളിലും സര്‍വ്വകലാശാലകളിലും ചേര്‍ന്നിട്ടുള്ളത്.
ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി, കോര്‍നെല്‍ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ തുടങ്ങിയ പ്രമുഖ സര്‍വകലാശാലകള്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 2017-ല്‍ ട്രംപ് ആദ്യമായി അധികാരമേറ്റപ്പോള്‍ഏഴ് മുസ്ലിം രാജ്യങ്ങളെ ലക്ഷ്യമിട്ട് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. യുഎസ് സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാരാണ്. രണ്ടാമത് ചൈനയും മൂന്നാമത് ദക്ഷിണ കൊറിയക്കാരുമാണ്.
'ട്രംപ് അധികാരമേല്‍ക്കുന്നതിനുമുമ്പ് യുഎസിലേക്ക് തിരിച്ചെത്തണം' വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍വകലാശാലകള്‍