ട്രംപിനെ പരാജയപ്പെടുത്താന്‍ തനിക്കാവുമായിരുന്നെന്ന് ബൈഡന്‍

ട്രംപിനെ പരാജയപ്പെടുത്താന്‍ തനിക്കാവുമായിരുന്നെന്ന് ബൈഡന്‍


വാഷിംഗ്ടണ്‍: തനിക്ക് ട്രംപിനെ പരാജയപ്പെടുത്താന്‍ സാധിക്കുമായി മതിപ്പ് പ്രസിഡന്റ് ജോ ബൈഡന്‍. 

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതില്‍ യു എസ് പ്രസിഡന്റ് ഖേദിക്കുന്നുവെന്നും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തുമായിരുന്നുവെന്ന് വിശ്വസിക്കുന്നതായും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. 

തന്റെ അറ്റോര്‍ണി ജനറലായി മെറിക്ക് ഗാര്‍ലാന്‍ഡിനെ തിരഞ്ഞെടുത്തത് തെറ്റായിപ്പോയെന്നും ബൈഡന്‍ പറഞ്ഞു. മുന്‍ യുഎസ് അപ്പീല്‍ കോടതി ജഡ്ജിയായ ഗാര്‍ലന്‍ഡ്, ജനുവരി 6 ലെ ക്യാപിറ്റല്‍ കലാപത്തിന് ട്രംപിനെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ സാവകാശമാണ് പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ ബൈഡന്റെ മകന്‍ ഹണ്ടറിനെ പ്രോസിക്യൂട്ട് ചെയ്യുമ്പോള്‍ ആക്രമണോത്സുകനാണെന്നും അദ്ദേഹം പറഞ്ഞു. പകരം മറ്റൊരാളെയാണ് തെരഞ്ഞെടുക്കേണ്ടതായിരുന്നുവെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

വൈറ്റ് ഹൗസില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ ട്രംപിനെതിരെ നടന്ന ദയനീയമായ സംവാദ പ്രകടനത്തിന് ശേഷമാണ് തനിക്ക് തെറ്റ് പറ്റിയതെന്ന് ബൈഡന്‍ വ്യക്തമാക്കി.

പാര്‍ട്ടി പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ബൈഡന്‍ തന്റെ പേര് തിരഞ്ഞെടുപ്പില്‍ നിന്ന് നീക്കുകയും പകരം വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ നിയമിക്കുകയും ചെയ്തത്. ട്രംപ് വൈറ്റ് ഹൗസില്‍ രണ്ടാം തവണയും അധികാരമേറ്റെടുക്കാന്‍ ശ്രമിക്കുന്നതായി തിരഞ്ഞെടുപ്പ് സര്‍വേകളില്‍ തെളിഞ്ഞതോടെയാണ്  ബൈഡന് മേല്‍ സമ്മര്‍ദ്ദമുണ്ടായത്.

ഹാരിസിന്റെ നാമനിര്‍ദ്ദേശം ഡെമോക്രാറ്റുകളുടെ മൊത്തത്തിലുള്ള സ്ഥിതിവിവരക്കണക്കുകള്‍ മെച്ചപ്പെടുത്തിയെങ്കിലും ട്രംപിന് അനുകൂലമായ വോട്ടെടുപ്പ് സര്‍വേ തെറ്റാണെന്ന് തെളിയിക്കാനായില്ല.

എന്നാല്‍ തന്റെ പേര് ഒഴിവാക്കാന്‍ ബൈഡന്‍ വളരെയധികം സമയമെടുത്തുവെന്ന് ഹാരിസ് അനുകൂലികള്‍ ഈ അവകാശവാദത്തെ എതിര്‍ത്ത് പറയുന്നു. ഇത് ഫലപ്രദമായ പ്രചാരണം നടത്താന്‍ ഹാരിസിന് വളരെ കുറച്ച് സമയം മാത്രമാണ് അനുവദിച്ചതെന്ന കാര്യമാണ് എതിരാളികള്‍ ഉയര്‍ത്തിക്കാട്ടുന്നത്.