സോള്‍: ക്രിസ്മസ് ദിനത്തില്‍ കസഖ്സ്ഥാനില്‍ ഉണ്ടായ വിമാന ദുരന്തത്ിന് പിന്നാലെ ഇന്ന് രാവിലെ ദക്ഷിണകൊറിയയില്‍ ുണ്യാ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 179 ആയി. 181 പേര്‍ സഞ്ചരിച്ചിരുന്ന വിമാനത്തിലെ രണ്ടുപേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. കസഖ്സ്ഥാന്‍ വിമാനാപകടത്തില്‍ 36 പേരാണ് കൊല്ലപ്പെട്ടത്.
181 പേരുമായി ബാങ്കോക്കില്‍ നിന്നും പുറപ്പെട്ട ജെജു എയര്‍ വിമാനമായ 7ഇ2216 ആണ് ദക്ഷിണ കൊറിയയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.
പ്രാദേശിക സമയം രാവിലെ 9 മണിയോടെയായിരുന്നു അപകടം. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി. തുടര്‍ന്ന്, സുരക്ഷാമതിലില്‍ ചെന്നിടിച്ച വിമാനം കത്തിച്ചാമ്പലാവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 175 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 173 പേരും ദക്ഷിണ കൊറിയന്‍ പൗരന്മാരും രണ്ട് പേര്‍ തായ്ലന്‍ഡ് സ്വദേശികളാണെന്നുമാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്ത ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. സാങ്കേതിക പ്രശ്നം കാരണം വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് വിവരം. സുരക്ഷിതമായി വിമാനമിറക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു.
രണ്ടാമത്തെ ശ്രമത്തിലായിരുന്നു വിമാനം അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ് ശ്രമത്തില്‍ വിമാനത്തിന്റെ വേഗത കുറയ്ക്കാന്‍ പൈലറ്റിനായിരുന്നില്ല. ഇതോടെ, റണ്‍വേയുടെ അറ്റംവരെ വിമാനം സഞ്ചരിച്ച് സുരക്ഷാ മതിലില്‍ ഇടിക്കുകയായിരുന്നു. ലാന്‍ഡിങ് സമയത്ത് പക്ഷി വന്നിടിച്ചത് കൊണ്ടാകാം ഗിയര്‍ തകരാറിലായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രതികൂല കാലാവസ്ഥയും അപകടകാരണമായിരിക്കാമെന്നും മുവാന്‍ ഫയര്‍ സ്റ്റേഷന്‍ മേധാവി ലീ ജിയോങ്-ഹ്യുന്‍ അറിയിക്കുന്നത്.
അപകടത്തില്‍ മാപ്പ് പറഞ്ഞ് വിമാന കമ്പനി ജെജു എയറും രംഗത്തെത്തി. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഞങ്ങള്‍ തലതാഴ്ത്തിയാണ് നില്‍ക്കുന്നത്. ദാരുണമായ സംഭവത്തില്‍ കടുത്ത ദുഖം രേഖപ്പെടുത്തുന്നു. സാധ്യമായതെന്നും ചെയ്യുമെന്നും എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. എയര്‍ലൈന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പൊതുമാപ്പ് നോട്ടിസും പ്രസിദ്ധീകരിച്ചിട്ടുണ്ട്.