ലഖ്നൗ: പുതുവര്‍ഷ ദിനത്തില്‍ അമ്മയെയും നാലു സഹോദരിമാരെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് ആഗ്ര സ്വദേശിയായ അര്‍ഷാദ് (24) അഞ്ച് പേരെ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. അര്‍ഷാദിന്റെ സഹോദരിമാരായ ആലിയ (9), അല്‍ഷിയ (19), അക്‌സ (16), റഹ്മീന്‍ (18) എന്നിവരും അമ്മയുമാണ് കൊല്ലപ്പെട്ടത്.
അതേസമയം, അയല്‍വാസികള്‍ തന്നെയും പിതാവിനെയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച ശേഷം സഹോദരിമാരെ വ്യഭിചാരത്തിന് അയക്കുമെന്നതിനാലാണ് ഈ ക്രൂരത ചെയ്തതെന്ന് ഇര്‍ഷാദ് ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പിതാവിന്റെ സഹായത്തോടെ ആണ് കൊല നടത്തിയതെന്നും പിതാവിനെ താന്‍ രക്ഷപെടുത്തിയെന്നും യുവാവ് പറഞ്ഞു.
ലഖ്നൗവിലെ നക ഏരിയയിലെ ഹോട്ടല്‍ ശരണ്‍ജിത്തിലാണ് കൊലപാതകം നടന്നത്. ഹോട്ടല്‍ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തന്നെ പ്രതിയെ പിടികൂടിയതായി പോലീസ് അറിയിച്ചു. തെളിവെടുപ്പിനായി ഫോറന്‍സിക് സംഘത്തെ ക്രൈം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ലഖ്നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രവീണ ത്യാഗി പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി അയച്ചു.
പുതുവര്‍ഷ ദിനത്തില്‍ അമ്മയെയും നാലു സഹോദരിമാരെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍