ന്യൂ ഓര്‍ലിയന്‍സില്‍ കാര്‍ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 10 മരണം, 30 പേര്‍ക്ക് പരിക്ക്

ന്യൂ ഓര്‍ലിയന്‍സില്‍ കാര്‍ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 10 മരണം, 30 പേര്‍ക്ക് പരിക്ക്


ന്യൂ ഓര്‍ലിയന്‍സ്: ന്യൂ ഓര്‍ലിയന്‍സിലെ കനാല്‍ ആന്റ് ബര്‍ബണ്‍ സ്ട്രീറ്റില്‍ ബുധനാഴ്ച ഒരു വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് പത്തോളം പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നഗരത്തിന്റെ അടിയന്തര തയ്യാറെടുപ്പ് ഏജന്‍സിയായ നോള റെഡി അറിയിച്ചു. മരണങ്ങള്‍ ഉള്‍പ്പെടെ ഒരു കൂട്ട അപകട സംഭവത്തോട് പ്രതികരിക്കുകയാണെന്ന് ന്യൂ ഓര്‍ലിയന്‍സ് പോലീസ് നേരത്തെ പറഞ്ഞിരുന്നു. പ്രദേശത്ത് നിന്ന് മാറിനില്‍ക്കാന്‍ നോള റെഡി ആളുകളോട് നിര്‍ദ്ദേശിച്ചു.

സംഭവത്തെക്കുറിച്ച് ന്യൂ ഓര്‍ലിയാന്‍സിന്റെ അടിയന്തര തയ്യാറെടുപ്പ് ഏജന്‍സി നേരത്തെ മുന്നറിയിപ്പ് നല്‍കുകയും കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ പ്രദേശത്ത് നിന്ന് മാറിനില്‍ക്കാന്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പരിക്കിന്റെ സ്വഭാവവും മരിച്ചവരുടെ യഥാര്‍ത്ഥ എണ്ണവും ഇതുവരെ അറിവായിട്ടില്ലെന്ന് പോലീസ് പറയുന്നു.