മോസ്‌കോ: റഷ്യയുമായുള്ള ഉത്തര കൊറിയയുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുമെന്ന് കിം ജോങ് ഉന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് അയച്ച പുതുവത്സര സന്ദേശത്തിലാണ് ഉത്തരകൊറിയന്‍ നേതാവ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെസിഎന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പുടിനും അവരുടെ സൈനികര്‍ ഉള്‍പ്പെടെ എല്ലാ റഷ്യക്കാര്‍ക്കും പുതുവത്സരാശംസകള്‍ അറിയിച്ചാണ് കിം ജോങ് ഉന്‍ സന്ദേശം അയച്ചിരിക്കുന്നത്. ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധതയും കിം അറിയിച്ചിട്ടുണ്ട്. റഷ്യന്‍ സൈന്യവും ജനങ്ങളും നവ നാസിസത്തെ പരാജയപ്പെടുത്തി മഹത്തായ വിജയം കൈവരിക്കുന്ന 21-ാം നൂറ്റാണ്ടിലെ ആദ്യ വര്‍ഷമായി 2025 രേഖപ്പെടുത്തപ്പെടട്ടെയെന്ന് കിം ആശംസിച്ചതായും കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
ജൂണില്‍ നടന്ന ഉച്ചകോടിയില്‍ സായുധ ആക്രമണമുണ്ടായാല്‍ പരസ്പരം സഹായിക്കാന്‍ ധാരണയുള്ള പരസ്പര പ്രതിരോധ ഉടമ്പടിയില്‍ നേരത്തെ കിമ്മും പുടിനും ഒപ്പുവച്ചു, യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യയെ പിന്തുണയ്ക്കുന്നതിനായി ഉത്തര കൊറിയ പതിനായിരക്കണക്കിന് സൈനികരെ അയച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആയിരത്തിലധികം ഉത്തരകൊറിയന്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് അമേരിക്കയും ദക്ഷിണകൊറിയയും ആരോപിച്ചിരുന്നു.
റഷ്യന്‍ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലോസോവ് ഈ മാസം ആദ്യം ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഈ കൂടിക്കാഴ്ചയിലും ധാരണ ആയിരുന്നു.
റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിംജോങ് ഉന്‍