14 രാജ്യങ്ങളുടെ എംബസികളുടെ അംഗീകാരം റദ്ദാക്കി താലിബാന്‍ സര്‍ക്കാര്‍

14 രാജ്യങ്ങളുടെ എംബസികളുടെ അംഗീകാരം റദ്ദാക്കി താലിബാന്‍ സര്‍ക്കാര്‍


ഇസ്‌ലാമാബാദ്: നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലെ എംബസികളുടെയും കോണ്‍സുലേറ്റുകളുടെയും അംഗീകാരം റദ്ദാക്കി അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാര്‍.

ലണ്ടന്‍, ബെര്‍ലിന്‍, ബെല്‍ജിയം, ബോണ്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ്, പോളണ്ട്, ആസ്‌ട്രേലിയ, സ്വീഡന്‍, കാനഡ, നോര്‍വേ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും എംബസികളുമായുള്ള ബന്ധമാണ് വിച്ഛേദിച്ചത്.

ഇവിടങ്ങളിലെ നയതന്ത്രജ്ഞര്‍ നല്‍കിയ പാസ്പോര്‍ട്ടുകള്‍, വിസ, മറ്റു രേഖകള്‍ എന്നിവക്ക് ഇനി സാധുതയില്ലെന്ന് വിദേശകാര്യ മന്ത്രാലയം 'എക്‌സി'ല്‍ അറിയിച്ചു. കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് ഈ രാജ്യങ്ങളിലുള്ളവര്‍ ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള എംബസികളെയും കോണ്‍സുലേറ്റുകളെയും സമീപിക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി.