അറേബ്യൻ കടലിൽ യു.എസ്. സേനയെ സന്ദർശിച്ച് സെൻട്രൽ കമാൻഡ് മേധാവി

അറേബ്യൻ കടലിൽ യു.എസ്. സേനയെ സന്ദർശിച്ച് സെൻട്രൽ കമാൻഡ് മേധാവി


വാഷിംഗ്ടൺ: അറേബ്യൻ കടലിൽ വിന്യസിച്ചിരിക്കുന്ന യു.എസ്. നാവിക സേനയെ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ സന്ദർശിച്ചു. യു.എസ്.എസ്. ട്രിപ്പോളി യുദ്ധക്കപ്പലിൽ സേവനമനുഷ്ഠിക്കുന്ന നാവികരും മാരീൻ സൈനികരുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

സേനാംഗങ്ങളുമായി ആശയവിനിമയം നടത്തിയ കൂപ്പർ മികച്ച പ്രകടനം കാഴ്ചവച്ചവരെ അഭിനന്ദിക്കുകയും കപ്പലിലെ വിവിധ വിഭാഗങ്ങൾ സന്ദർശിക്കുകയും ചെയ്തു. കോംബാറ്റ് ഇൻഫർമേഷൻ സെന്റർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ അദ്ദേഹം നിരീക്ഷിച്ചതായി യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. സന്ദർശനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചു.

ഇതിനിടെ, ഇറാനുമായുള്ള വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിലും ഇറാനിയൻ തുറമുഖങ്ങൾ ഉപയോഗിക്കുന്ന കപ്പലുകൾക്കെതിരെ അമേരിക്ക ഉപരോധം തുടരുകയാണ്. കരാർ ഉണ്ടാകാതിരുന്നത് അമേരിക്കയ്ക്ക് 'കൂടുതൽ നല്ലത്' ആകാമെന്ന നിലപാട് മുൻപ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.