ബ്രിട്ടീഷ് കിരീടത്തിനല്ല രാജ്യത്തിന്റെ ഭരണഘടനയോട് സത്യപ്രതിജഞ ചെയ്ത് ഡോസണ്‍ സിറ്റി കൗണ്‍സിലര്‍മാര്‍

ബ്രിട്ടീഷ് കിരീടത്തിനല്ല രാജ്യത്തിന്റെ ഭരണഘടനയോട് സത്യപ്രതിജഞ ചെയ്ത് ഡോസണ്‍ സിറ്റി കൗണ്‍സിലര്‍മാര്‍


ടൊറന്റോ: സത്യപ്രതിജ്ഞയില്‍ ബ്രിട്ടീഷ് കിരീടത്തിന് പകരം രാജ്യത്തിന്റെ ഭരണഘടനയോട് കൂറ് പുലര്‍ത്തുമെന്ന് പ്രതിജ്ഞയെടുക്കാന്‍ അനുവദിച്ച് ഡോസണ്‍ സിറ്റി. തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ക്കായി നിയമങ്ങളില്‍ മാറ്റം വരുത്തുകയായിരുന്നു. 

ഡോസണ്‍ സിറ്റിയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍, യുക്കോണ്‍, കാനഡയിലെ കിരീടത്തിന്റെ ചരിത്രത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ച ഒരു തദ്ദേശീയ കൗണ്‍സില്‍ അംഗത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഈ മാറ്റം.

പ്രതിഷേധം അവരുടെ സ്ഥിരീകരണം വൈകുകയും നഗരത്തിന്റെ ഭരണം സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. 

വെള്ളിയാഴ്ച, രണ്ട് സത്യപ്രതിജ്ഞകളില്‍ ഒന്ന് സ്വീകരിക്കാന്‍ അനുവദിച്ചുകൊണ്ട് നിയമം ക്രമീകരിച്ചതായി അറിയിക്കുകയായിരുന്നു. 

തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പല്‍ ഉദ്യോഗസ്ഥരെ സമൂഹത്തിന്റെ വിശാലമായ മൂല്യങ്ങളോടും സാംസ്‌കാരിക സ്വത്വങ്ങളോടും യോജിപ്പിക്കുന്ന വിധത്തില്‍ പ്രതിജ്ഞയെടുക്കാന്‍ ഈ മാറ്റം അനുവദിക്കുന്നുവെന്ന് യൂക്കോണിന്റെ കമ്മ്യൂണിറ്റി സര്‍വീസ് മന്ത്രി റിച്ചാര്‍ഡ് മോസ്റ്റിന്‍ പറഞ്ഞു, 

കോമണ്‍വെല്‍ത്ത് രാജ്യവും മുന്‍ ബ്രിട്ടീഷ് കോളനിയുമായ കാനഡയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ തങ്ങള്‍ 'വിശ്വസ്തരും ഹിസ് മജസ്റ്റി ചാള്‍സ് മൂന്നാമനോടും' 'അവകാശികളോടും പിന്‍ഗാമികളോടും' സത്യപ്രതിജ്ഞ ചെയ്യണം. 

സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ചാല്‍ ഒക്ടോബര്‍ അവസാനം തെരഞ്ഞെടുക്കപ്പെട്ട ഡോസണ്‍ സിറ്റിയുടെ പുതിയ കൗണ്‍സിലിന് ഇരിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

യുകോണ്‍ നിയമപ്രകാരം പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 40 ദിവസത്തിനുള്ളില്‍ സത്യപ്രതിജ്ഞ എടുത്തില്ലെങ്കില്‍ വിജയം 'അസാധുവായി കണക്കാക്കും'.

ഇതിന് പരിഹാരം കണ്ടെത്തുന്നതിന് ഡിസംബര്‍ ഒന്‍പത് വരെ ഉദ്യോഗസ്ഥര്‍ക്ക് സമയപരിധി നല്‍കിയിരുന്നു.

തദ്ദേശീയ ജനങ്ങളുള്ള കാനഡയുടെ ചരിത്രത്തെ തുടര്‍ന്ന് താന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ മടിക്കുന്നതായി ട്രോണ്‍ഡെക് ഹ്വിച്ചിന്‍ ഫസ്റ്റ് നേഷന്‍ അംഗമായ കൗണ്‍സിലര്‍ ഡാര്‍വിന്‍ ലിന്‍ പറഞ്ഞു. അദ്ദേഹവും മറ്റ് ഡോസണ്‍ സിറ്റി കൗണ്‍സിലര്‍മാരും അവരുടെ ഇഷ്ടപ്രകാരം വരും ദിവസങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്യും.

ഒരു കനേഡിയന്‍ പ്രവിശ്യയോ പ്രദേശമോ സത്യപ്രതിജ്ഞയില്‍ ഭേദഗതി വരുത്തുന്നത് ഇതാദ്യമല്ല.

2022-ല്‍, ഫ്രഞ്ച് സംസാരിക്കുന്ന പ്രവിശ്യയായ ക്യൂബെക്ക്, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ രാജവാഴ്ചയില്‍ പ്രതിജ്ഞയെടുക്കേണ്ടതിന്റെ ആവശ്യകത അവസാനിപ്പിച്ച നിയമനിര്‍മ്മാണം പാസാക്കി. ഒരു നിയമനിര്‍മ്മാതാവ് അതിനെ 'ഭൂതകാലത്തില്‍ നിന്നുള്ള ഒരു അവശിഷ്ടം' എന്നാണ് വിശേഷിപ്പിച്ചത്.

ബ്രിട്ടീഷ് കിരീടത്തിനല്ല രാജ്യത്തിന്റെ ഭരണഘടനയോട് സത്യപ്രതിജഞ ചെയ്ത് ഡോസണ്‍ സിറ്റി കൗണ്‍സിലര്‍മാര്‍