ഒന്റാരിയോ: ഖാലിസ്ഥാന്‍ അനുഭാവി രബീന്ദര്‍ സിംഗ് മാല്‍ഹിയെ (52) കൊലപ്പെടുത്തിയ കേസില്‍ രജീന്ദര്‍ കുമാറിനെ (47) അറസ്റ്റ് ചെ്തു.
നവംബര്‍ ഒന്‍പതിനാണ് ഒന്റാറിയോയില്‍ രബീന്ദര്‍ സിംഗ് മാല്‍ഹെ കെല്ലപ്പെട്ടത്. കേസില്‍ രജീന്ദര്‍ കുമാറിനെ കനേഡിയന്‍ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കുമാറിന്റെ ഭാര്യ ശീതള്‍ വര്‍മ്മ (35) എന്നിവരും നീതി തടസ്സപ്പെടുത്തിയതിന് അറസ്റ്റിലായി. കാരണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കുമാറിനും മാല്‍ഹിക്കും പരസ്പരം അറിയാമെന്ന് സ്ഥിരീകരിച്ചു. ഒരു ഹിന്ദു പുരോഹിതന്റെ അക്രമാസക്തമായ പരാമര്‍ശങ്ങളുടെ പേരില്‍ കുമാറും മാല്‍ഹിയും തമ്മിലുള്ള ചൂടേറിയ വാഗ്വാദമാണ് കൊലപാതകത്തിയതെന്ന് ഖാലിസ്ഥാന്‍ അനുകൂല നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ അവകാശപ്പെട്ടു. കുമാറിനെതിരെ രണ്ടാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്, നവംബര്‍ 18 ന് കോടതിയില്‍ ഹാജരാകും. അതിനിടെ ബി സിയിലെ സറേയില്‍ നടന്ന ഖാലിസ്ഥാന്‍ അനുകൂല മാര്‍ച്ചിന്റെ വീഡിയോ പ്രകോപനം സൃഷ്ടിച്ചു,