നയാഗ്ര മലയാളി സമാജത്തിനു പുതിയ നേതൃത്വം

നയാഗ്ര മലയാളി സമാജത്തിനു പുതിയ നേതൃത്വം


നയാഗ്ര: നയാഗ്ര മലയാളി സമാജത്തിനു പുതിയ കമ്മിറ്റി. 2024- 2025ലേക്കുള്ള കമ്മിറ്റിയേയും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെയുമാണ് തെരഞ്ഞെടുത്തത്. നയാഗ്ര ഫാള്‍സിലെ ഓര്‍ച്ചാര്‍ഡ് പാര്‍ക്ക് പബ്ലിക് സ്‌കൂളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണു പുതിയ കമ്മിറ്റിയെ തീരുമാനിച്ചത്. 

റോബിന്‍ ചിറയത്ത് പ്രസിഡന്റായും കേലബ്  വര്‍ഗീസ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ വര്‍ഷത്തെ ട്രഷറര്‍ പിന്റോ ജോസഫ് തുടരും.

ശില്പാ ജോഗ്ഗിയെ വൈസ് പ്രസിഡന്റായും രാമഭദ്രന്‍ സജികുമാറിനെ ജോയിന്റ് സെക്രട്ടറിയായും രാജീവ് വാര്യരെ ജോയിന്റ് ട്രഷറായും യോഗം തെരഞ്ഞെടുത്തു. എക്‌സ് ഓഫീഷ്യോ ബൈജു പകലോമറ്റം, എന്റര്‍ടൈന്‍മെന്റ് കോ ഓര്‍ഡിനേറ്റര്‍ ക്രിസ്റ്റി ജോസ്. 

അനീഷ് പോള്‍, ജിയോ ബാബു, കാവ്യാ രാജന്‍, മോള്‍സി ജോസഫ്, റിജില്‍ റോക്കി, സില്‍ജി തോമസ്, സുജാമോള്‍ സുഗതന്‍, സുജിത് പി എസ്, ടിജോ ജോസ്, വസന്ത് ജോണ്‍ എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങള്‍. 

ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സായി ജെയ്‌മോന്‍ മാപ്പിളശ്ശേരില്‍, ജോര്‍ജ് കാപ്പുകാട്ട് എന്നിവര്‍ക്ക് പുറമെ മുന്‍ കമ്മിറ്റി അംഗമായിരുന്ന മധു സിറിയക്കിനെയും മുന്‍വര്‍ഷം ഉപദേശക സമിതി അംഗമായിരുന്ന വിന്‍സെന്റ് തെക്കേത്തലയെയും  പുതുതായി പ്രിന്‍സണ്‍ പെരേപ്പാടനെയും കൂടെ ഉള്‍പ്പെടുത്തി. യൂത്ത് കമ്മിറ്റി അംഗങ്ങളായി അലന്‍ ജയ്‌മോന്‍, ബെഞ്ചമിന്‍ തെക്കേത്തല, ജനീസ് ബൈജു, ജോസ് ജയിംസ്, റിച്ചാ സുനില്‍ മറ്റം എന്നിവരെ തിരഞ്ഞെടുത്തു. ഉപദേശക സമിതിയിലെ സുജിത് ശിവാനന്ദ് തുടരും. പുതുതായി ലിജോ തോമസ് തെരഞ്ഞെടുക്കപ്പെട്ടു.

പൊതുയോഗത്തിനു ശേഷം പുതിയ കമ്മിറ്റിയുടെ ആദ്യ യോഗവും നടന്നു. കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന കാര്യങ്ങള്‍ കമ്മിറ്റി ചര്‍ച്ച ചെയ്തു. സമ്മര്‍ ഫെസ്റ്റ്, പിക്‌നിക്, ഓണം, ക്രിസ്മസ് എന്നീ പരിപാടികള്‍ക്കു പുറമേ സമാജത്തിന്റെ സാമൂഹിക സേവന പദ്ധതിയായ തണല്‍ മരം പദ്ധതിക്ക് കീഴില്‍ വിവിധ സേവന പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സമാജത്തിന്റെ പുതിയ പ്രസിഡന്റ് റോബിന്‍ ചിറയത്ത് പറഞ്ഞു.

പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനു മുന്‍പു നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ നയാഗ്ര മലയാളി സമാജത്തിന്റെ 2023ലെ പ്രവര്‍ത്തന  റിപ്പോര്‍ട്ട് ആക്ടിങ് സെക്രട്ടറി മധു സിറിയക്കും വരവ് ചെലവ് കണക്കുകള്‍ ട്രഷറര്‍ പിന്റോ ജോസഫും അവതരിപ്പിച്ചു. ഇരു റിപ്പോര്‍ട്ടുകളും പൊതുയോഗം പാസാക്കി. ശില്പാ ജോഗ്ഗിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങുകള്‍ റോബിന്‍ ചിറയത്തിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു.