ടൊറന്റോ: വാള്‍മാര്‍ട്ട് സ്‌റ്റോറിന്റെ ബേക്കറി ഡിപ്പാര്‍ട്ട്മെന്റിലെ വാക്ക്-ഇന്‍ ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ വംശജയായ ഗുര്‍സിമ്രാന്‍ കൗറുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് അവസാനിപ്പിച്ചു.
മരണത്തില്‍ ദുരൂഹതയില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഹാലിഫാക്സ് പൊലീസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഒക്ടോബര്‍ 19ന് ഹാലിഫാക്സിലെ സൂപ്പര്‍ സ്റ്റോറിലെ ഓവനിലാണ് 19കാരിയായ ഗുര്‍സിമ്രാന്‍ കൗറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കടയില്‍ ജോലി ചെയ്തിരുന്ന അമ്മയാണ് അവളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുര്‍സിമ്രാന്‍ കൗര്‍ അമ്മയ്ക്കൊപ്പം രണ്ട് വര്‍ഷത്തോളം വാള്‍മാര്‍ട്ടില്‍ ജോലി ചെയ്തിരുന്നു. ഗുര്‍സിമ്രാന്റെ അച്ഛനും സഹോദരനും ഇന്ത്യയിലാണ് താമസിക്കുന്നത്.