ടൊറന്റോ മുന്‍ മേയര്‍ റോബ് ഫോര്‍ഡിന്റെ ഭാര്യ റെനാറ്റ ഫോര്‍ഡ് അന്തരിച്ചു

ടൊറന്റോ മുന്‍ മേയര്‍ റോബ് ഫോര്‍ഡിന്റെ ഭാര്യ റെനാറ്റ ഫോര്‍ഡ് അന്തരിച്ചു


ടൊറന്റോ: ടൊറന്റോ മുന്‍ മേയര്‍ റോബ് ഫോര്‍ഡിന്റെ ഭാര്യ റെനാറ്റ ഫോര്‍ഡ് അന്തരിച്ചു. ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡാണ് പ്രസ്താവനയിലൂടെ മരണവിവരം അറിയിച്ചത്.

ഡഗ് ഫോര്‍ഡിന്റെ ഭാര്യാസഹോദരിയായിരുന്നു റെനാറ്റ ഫോര്‍ഡ്. രണ്ട് മക്കളുടെ മാതാവുമായിരുന്നു അവര്‍.

സ്റ്റെഫനിയെയും ഡഗിയെയും ഓര്‍ത്ത് തന്റെ ഹൃദയം തകരുകയാണെന്നും ചെറുപ്രായത്തില്‍ തന്നെ അവര്‍ ഒരുപാട് ദുരിതങ്ങള്‍ നേരിട്ടുവെന്നും ഇപ്പോള്‍ അമ്മയെയും നഷ്ടപ്പെട്ടത് അവര്‍ക്ക് അതീവ വേദനാജനകമാണെന്നും തങ്ങളുടെ കുടുംബം മുഴുവന്‍ അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും ഈ അതീവ ദുഃഖകരമായ സമയത്ത് അവരുടെ സ്വകാര്യത മാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്നും ഡഗ് ഫോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

2019-ലെ കാനഡ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ മാക്‌സിം ബെര്‍ണിയറുടെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് കാനഡയുടെ സ്ഥാനാര്‍ഥിയായി എറ്റോബിക്കോക്ക് നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് റെനാറ്റ ഫോര്‍ഡ് മത്സരിച്ചിരുന്നു.

റെനാറ്റ ഫോര്‍ഡിന്റെ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടില്ല.