കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്നവര്‍ക്ക് സുരക്ഷാ പരിശോധന വര്‍ധിപ്പിച്ചു

കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്നവര്‍ക്ക് സുരക്ഷാ പരിശോധന വര്‍ധിപ്പിച്ചു


ടൊറന്റോ: കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് കാനഡ സുരക്ഷാ പരിശോധന വര്‍ധിപ്പിച്ചു. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് താത്ക്കാലികമായി അധിക സുരക്ഷാ സ്‌ക്രീനിംഗ് നടപടികള്‍ നടപ്പിലാക്കിയതായി ഗതാഗത മന്ത്രി അനിത ആനന്ദ് അറിയിച്ചു. 

ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കാനഡയുടെ ഉയര്‍ന്ന സുരക്ഷാ നിര്‍ദ്ദേശങ്ങളുള്ളതിനാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സുരക്ഷാ കാത്തിരിപ്പ് സമയം പ്രതീക്ഷിക്കുന്നതായി എയര്‍ കാനഡ ഇന്ത്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് അറിയിപ്പുകള്‍ അയച്ചു. 

യാത്രാ പദ്ധതികളിലെ തടസ്സങ്ങള്‍ കുറയ്ക്കുന്നതിന് ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് എത്തിച്ചേരാന്‍ ശിപാര്‍ശ ചെയ്യുന്നതായും അറിയിപ്പില്‍ പറയുന്നു.

കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്നവര്‍ക്ക് സുരക്ഷാ പരിശോധന വര്‍ധിപ്പിച്ചു