ഹൈഡ്രോളിക് ഡോറിനിടയിൽപ്പെട്ട് കാനഡയിൽ കുഞ്ഞ് ഗൊറില്ലയ്ക്ക് ദാരുണാന്ത്യം

ഹൈഡ്രോളിക് ഡോറിനിടയിൽപ്പെട്ട് കാനഡയിൽ കുഞ്ഞ് ഗൊറില്ലയ്ക്ക് ദാരുണാന്ത്യം


കാൽഗറി : ഹൈഡ്രോളിക് ഡോറിനിടയിൽപ്പെട്ട് കുഞ്ഞ് ഗൊറില്ലയ്ക്ക് ദാരുണാന്ത്യം. കാനഡയിലെ ആർബട്ടയിലുള്ള കാൽഗറി മൃഗശാലയിൽ വെച്ച് നവംബർ 12നാണ് സംഭവം. രണ്ടു വയസ്സുള്ള വെസ്റ്റേൺ ലോലാൻഡ് ഗൊറില്ല 'ഐയർ ' ആണ് ചത്തത്.

ഗൊറില്ല കുഞ്ഞിന് പരിശീലനം നൽകുന്നതിനായി കൂട്ടിൽനിന്ന് മാറ്റുന്നതിനിടെ ജീവനക്കാരൻ അബദ്ധത്തിൽ കൂടിന്റെ വാതിൽ അടച്ചതാണ് അപകടത്തിനിടയാക്കിയത്. മറ്റൊരു വാതിൽ അടയ്ക്കാൻ ശ്രമിക്കവെ സ്വിച്ച് മാറിപ്പോയതാണ് കുട്ടി ഗൊറില്ലയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായത്.

ഉടൻ തന്നെ മൃഗശാലയിലെ വെറ്ററിനറി സംഘമെത്തി അടിയന്തര ശുശ്രൂഷകൾ നൽകിയെങ്കിലും തലയ്‌ക്കേറ്റ ഗുരുതര മുറിവിനെ തുടർന്ന് ഗൊറില്ലയുടെ മരണം സംഭവിച്ചു. ചുരുങ്ങിയകാലം കൊണ്ട് തങ്ങളുടെ എല്ലാമായി മാറിയ ഐയർ എന്നും തങ്ങളുടെ ഹൃദയത്തിൽ ജീവിക്കുമെന്നാണ് ഗൊറില്ലയുടെ മരണത്തിന് പിന്നാലെ വൈകാരികമായി ഐയർ മൃഗശാലാ അധികൃതരുടെ പ്രതികരിച്ചത്.

ഹൈഡ്രോളിക് ഡോറിനിടയിൽപ്പെട്ട് കാനഡയിൽ കുഞ്ഞ് ഗൊറില്ലയ്ക്ക് ദാരുണാന്ത്യം