പാസ്റ്റര്‍ ജേക്കബ് എം മാത്യു നിര്യാതനായി
ഡാളാസ്: കുമ്പനാട് മേട്ടില്‍ കുടുംബാംഗമായ പാസ്റ്റര്‍ ജേക്കബ് എം മാത്യു (81) നിര്യാതനായി. ഭാര്യ: അന്നമ്മ മാത്യു. മക്കള്‍: സ്റ്റാന്‍ലി മാത്യു, ബര്‍ണി മാത്യു, സ്റ്റെഫിനി വര്‍ഗീസ്. മരുമക്കള്‍: ബിന്‍സി, ജെയ്മി, ഫിലിപ്പ്.
പരേതനായ എം എം തോമസ്, എം എം വര്‍ഗീസ്, എം എം ഫിലിപ്പ്, പൊന്നമ്മ മാമന്‍, ഏലിയാമ്മ വര്‍ഗീസ്, എബ്രഹാം മേട്ടില്‍, ജോണ്‍ മാത്യു മേട്ടില്‍ എന്നിവര്‍ സഹോദരങ്ങളാണ്. ദീര്‍ഘകാലം ഷിക്കാഗോയില്‍ കുടുംബവുമായി താമസിച്ച് സഭാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു പരേതന്‍.
ശവസംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ (Birkshire chapel, 9073 Berkshire Dr, Frisco, TX) ഡാലസില്‍ നടക്കും.