വിനോദ് നായര്‍

വിനോദ് നായര്‍

ആല്‍ബനി (ന്യൂയോര്‍ക്ക്): നിസ്‌ക്കയൂനയില്‍ താമസക്കാരായ പരേതനായ കൃഷ്ണന്‍ നായരുടേയും ശാന്തമ്മ നായരുടേയും മകന്‍ വിനോദ് നായര്‍ (വിനി- 41) പോര്‍ട്ട്ലാന്‍ഡില്‍ (ഒറിഗോണ്‍) നിര്യാതനായി. ജോലി സംബന്ധമായി പോര്‍ട്ട്ലാന്‍ഡിലായിരുന്നു താമസം. 2001-ല്‍ സ്‌കെനക്റ്റഡി ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടിയ വിനോദ് 2005-ല്‍ റെന്‍സിലര്‍ പോളിടെക്‌നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിസിനസ് ആന്റ് മാനേജ്മെന്റില്‍ ബി എസ് കരസ്ഥമാക്കി. പിന്നീട് എന്‍ വൈ യു സ്‌റ്റേണില്‍ നിന്ന് ധനകാര്യത്തില്‍ എം ബി എയും കരസ്ഥമാക്കി. നെസ്ലെ വാട്ടേഴ്‌സ്, ആമസോണ്‍, നൈക് മുതലായ പ്രശസ്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. പിതാവ് പരേതനായ കൃഷ്ണന്‍ നായര്‍ പത്തനംതിട്ട കുമ്പഴ സ്വദേശിയും മാതാവ് ശാന്തമ്മ നായര്‍ പത്തനംതിട്ട പറക്കോട് സ്വദേശിനിയുമാണ്. ദീര്‍ഘ നാളായി ആല്‍ബനിയുടെ അടുത്ത പ്രദേശമായ നിസ്‌ക്കയൂനയില്‍ സ്ഥിര താമസക്കാരാണ്. സഹോദരി: ലീന നായര്‍. അന്ത്യകര്‍മ്മങ്ങളും ശവദാഹവും നവംബര്‍ 23 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 12 മണി വരെ ന്യൂ കോമര്‍ ക്രിമേഷന്‍സ് ആന്റ് ഫ്യൂണറല്‍ ഹോമില്‍.