അഡ്വ. ജോസഫ് ഐക്കരെത്ത് എന്ന വക്കീല്‍ ജോസ്
ഹൂസ്റ്റണ്‍: 1970കളില്‍ ഷിക്കാഗോ മലയാളി സമൂഹത്തില്‍ ഏറെ പരിചിതനായിരുന്ന \'വക്കീല്‍ ജോസ്\' എന്ന അഡ്വ. ജോസഫ് ഐക്കരെത്ത് നിര്യാതനായി.
1978 മുതല്‍ 1982 വരെയുള്ള കലയളവില്‍ ഷിക്കാഗോ മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു പരേതന്‍. 1982 മുതല്‍ ഹൂസ്റ്റണില്‍ താമസമാക്കിയ അദ്ദേഹം ഹൂസ്റ്റണ്‍ മലയാളി അസോസിയേഷനിലും സജീവ പ്രവര്‍ത്തകനായിരുന്നു.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടിയ അദ്ദേഹം ദര്‍വാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയിലും സൈക്കോളജിയിലും ബിരുദാനന്തര ബിരുദങ്ങളും നേടിയിരുന്നു. ഷാഹു ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടിയതിനു ശേഷം ഏറ്റുമാനൂര്‍ കോടതിയില്‍ അഭിഭാഷകനായി ജോലി ചെയ്ത് വരികെയാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
ഇലഞ്ഞി നേതാജി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, കെ എസ് യു കോട്ടയം ജില്ലാ സെക്രട്ടറി, പെരുവ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
ഭാര്യ: ലീലാമ്മ കച്ചോലക്കാല കുറുപ്പുംതറ. മക്കള്‍: അലക്‌സ്, അനീറ്റ. മരുമക്കള്‍: ആല്‍ബര്‍ട്ട് ജേക്കബ് (ആല്‍ബി) കൊച്ചുവേലില്‍, തൊടുപുഴ, ക്രിസ്റ്റി തോമസ് നെല്ലിത്താനം, ചങ്ങനാശേരി.