വ്യവസായി കെ.കെ. രമേഷ് അന്തരിച്ചു
അരൂർ: മുൻ അരൂർ പഞ്ചായത്ത് പ്രസിഡന്റ് പരേതയായ കനകം കൃഷ്ണപിള്ളയുടെ മകനും അരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ പ്രമുഖ വ്യവസായിയുമായ കെ.കെ. രമേഷ് (64) അന്തരിച്ചു. കരൾ കാൻസർ ബാധിതനായി നെട്ടൂർ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (വെള്ളി) വൈകിട്ട് 5.30ഓടെയായിരുന്നു അന്ത്യം.
അരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ കൃഷ്ണ ഇൻഡസ്ട്രീസ് എന്ന പേരിൽ പെയിന്റ് നിർമ്മാണ സ്ഥാപനം നടത്തി വരികയായിരുന്നു. ചെറുകിട വ്യവസായികളുടെ സംസ്ഥാന സംഘടനയായ കെ.എസ്.എസ്.എസ്.ഐ.എയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി രണ്ട് തവണ പ്രവർത്തിച്ചിട്ടുണ്ട്.
അരൂർ സ്വദേശിയും വിരമിച്ച ജഡ്ജിയുമായ പരേതനായ കൃഷ്ണപിള്ളയാണ് പിതാവ്. ദീർഘകാലമായി നെട്ടൂരിലായിരുന്നു താമസം.
ഭാര്യ: വനജ.
മക്കൾ: ഗൗതം കെ. രമേഷ് (ഐ.ടി. കമ്പനിയിലെ ഉദ്യോഗസ്ഥൻ, ബെംഗളൂരു), ഗോവിന്ദ് കെ. രമേഷ് (കാനഡ).
മരുമക്കൾ: മാൻവി സുന്ദർ (ബെംഗളൂരു), സാഹിതി റെഡ്ഢി (കാനഡ).
സംസ്‌കാരം: ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് നെട്ടൂർ ശാന്തിവനത്തിൽ.