തങ്കച്ചന്‍ യോഹന്നാന്‍
കൊല്ലം: പുത്തൂര്‍, കാരിക്കല്‍ പ്ലാക്കാല ഹെബ്രോണ്‍ വീട്ടില്‍ തങ്കച്ചന്‍ യോഹന്നാന്‍ (82) നിര്യാതനായി. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെയും (വാറന്റ് ഓഫീസര്‍) സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഓഫീസര്‍)യിലെയും റിട്ടയേഡ് ഉദ്യോഗസ്ഥനാണ്.
1964 മുതല്‍ 1983 വരെ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം വാറന്റ് ഓഫീസറായാണ് വിരമിച്ചത്. തുടര്‍ന്ന് 1986 മുതല്‍ 2005 വരെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലും ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഭാര്യ കുഞ്ഞുമോള്‍ക്കൊപ്പം പ്ലാക്കാല ഹെബ്രോണ്‍ വീട്ടില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കാരിക്കല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്.
സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 10 വെള്ളിയാഴ്ച നടക്കും. ഭൗതികശരീരം രാവിലെ 9:00 മണിക്ക് സ്വവസതിയില്‍ എത്തിക്കുന്നതും ഉച്ചയ്ക്ക് 1.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ ആരംഭിക്കുന്നതുമാണ്.
തുടര്‍ന്ന് കാരിക്കല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കൊല്ലം ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സംസ്‌കാരം നടത്തുന്നതാണ്.
ഭാര്യ: കുഞ്ഞുമോള്‍ തങ്കച്ചന്‍ (കടമ്പനാട് പുല്ലാഞ്ഞിവിള കുടുംബാംഗം).
മക്കള്‍: ഫിലിപ്പ് തങ്കച്ചന്‍ ന്യൂ ജേഴ്സി (നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന പ്രതിനിധി), അലക്‌സാണ്ടര്‍ തങ്കച്ചന്‍, ഫിലാഡല്‍ഫിയ (സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗം).
മരുമക്കള്‍: അനിത ഫിലിപ്പ് (ട്രസ്റ്റി, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, മൗണ്ട് ഒലീവ്), ആന്‍ ജേക്കബ്, (ഫിലാഡല്‍ഫിയ) (സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗം).