പതിക്കല്‍ ജെ സ്റ്റീഫന്‍
ഹൂസ്റ്റണ്‍: എറണാകുളം ജില്ലയിലെ കീഴില്ലം പതിക്കല്‍ പരേതരായ പൈലി ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകന്‍ പതിക്കല്‍ ജെ സ്റ്റീഫന്‍ (78) നിര്യാതനായി. ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഹൂസ്റ്റണ്‍ ഇടവകയിലെ സജീവ അംഗമായിരുന്നു. ഇന്ത്യന്‍ ആര്‍മിയിലും യു എ ഇ ആര്‍മിയിലും നിരവധി വര്‍ഷങ്ങള്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ: റേച്ചല്‍ സ്റ്റീഫന്‍ (പൊന്നമ്മ). കളമശ്ശേരി തടത്തില്‍ കുടുംബാംഗമാണ്.
മക്കള്‍: ഡോ. ലിമ ജോസഫ്, സുമ മാത്യു (ഇരുവരും ഹൂസ്റ്റണ്‍). മരുമക്കള്‍: ഡോ. ബിനി ജോസഫ്, മഗേഷ് മാത്യു (ഇരുവരും ഹൂസ്റ്റണ്‍).
സംസ്‌കാര ശുശ്രൂഷ ജൂണ്‍ 29ന് തിങ്കളാഴ്ച രാവിലെ 9:00 മുതല്‍ 12:30 വരെ ഹൂസ്റ്റണിലെ സെന്റ് തോമസ് സിഎസ്‌ഐ ചര്‍ച്ച് ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ ദേവാലയത്തില്‍.
ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ച കഴിഞ്ഞ് 2:00 മണിക്ക് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ആന്‍ഡ് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.
ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്ക്
https://www.youtube.com/live/kJCfaQQnu6Q?reload=9&feature=share