ചിക്കാഗോ: സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം മിഷന്‍ലീഗ് പ്രസിഡന്റ് ആന്‍ഡ്രൂ തേക്കുംകാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ ഫാ. പോള്‍ വിലങ്ങാട്ടുപാറ മുഖ്യാതിഥിയായിരുന്നു. നൂറില്‍പരം മിഷന്‍ ലീഗ് അംഗങ്ങളുടെയും മിഷന്‍ ലീഗ് ഗ്രൂപ്പ് കോഡിനേറ്റര്‍സിന്റെയും മത അധ്യാപകരുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ഇടവക വികാരി ഫാ. സിജു മുടക്കോടിയിലാണ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചത്.
സെന്റ് മേരിസ് സിഎംഎല്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് മേരിയന്‍ കരികുളം യോഗത്തിന്റെ എം സിയായിരുന്നു. ഇവാന മണ്ണുകുന്നേല്‍ ആലപിച്ച പ്രാര്‍ഥനാ ഗാനത്തിനുശേഷം യൂണിറ്റ് ട്രഷറര്‍ ഫിലിപ്പ് നെടുംതുരുത്തി പുത്തന്‍പുരയില്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആന്‍ഡ്രൂ തേക്കുംകാട്ടില്‍ അധ്യക്ഷ പ്രസംഗത്തില്‍ മിഷന്‍ലീഗ് സംഘടനയില്‍ പ്രവര്‍ത്തിക്കുക വഴി തനിക്ക് വ്യക്തിപരമായി പല മേഖലകളിലും വളരാന്‍ സാധിച്ചു എന്നും കഴിഞ്ഞ ഒരു വര്‍ഷക്കാലം പല നന്മ പ്രവര്‍ത്തികളും സമൂഹത്തിനുവേണ്ടി ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു എന്നും പറഞ്ഞു. സെക്രട്ടറി ജിയാന ആലപ്പാട്ട് കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ജോയിന്‍ ട്രഷറര്‍ ജേക്കബ് മാപ്ലേറ്റ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു. സെന്റ് മേരീസ് ക്‌നാനായ സി എം എല്‍ യൂണിറ്റിന്റെ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ പ്രസിഡന്റ് അശ്രിയല്‍ വാളത്താറ്റ്, വൈസ് പ്രസിഡന്റ് ഇസബെല്‍ താന്നിച്ചുവട്ടില്‍, സെക്രട്ടറി ടോം പ്ലാത്താനത്ത്, ജോയിന്‍ സെക്രട്ടറി അലിയ കൈതമലയില്‍, ട്രഷറര്‍ ജാഷ് തോട്ടുങ്കല്‍, ജോയിന്‍ ട്രഷറര്‍ ഡാനിയല്‍ വാളത്താട്ട് എന്നിവരെ യോഗത്തില്‍ പരിചയപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്തു.
ഡി ആര്‍ ഇ സജി പൂത്തൃക്കയില്‍ തന്റെ ആശംസാപ്രസംഗത്തില്‍ സെന്റ് മേരിസ് സിഎംഎല്‍ യൂണിറ്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മതബോധന സ്‌കൂളിന്റെ പൂര്‍ണ്ണ പിന്തുണ എന്നുമുണ്ടായിരിക്കും എന്നും കുട്ടികളുടെ ആവേശത്തോടും ഉത്സാഹത്തോടും കൂടിയുള്ള പങ്കാളിത്തം ഒരു കുറവും കൂടാതെ തുടര്‍ന്നുപോകണമെന്നു കുട്ടികളോട് ആഹ്വാനം ചെയ്തു. 2024-25 പ്രവര്‍ത്തന വര്‍ഷത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഉേെദ്ദശിക്കുന്ന കര്‍മപരിപാടികളെപ്പറ്റി യൂണിറ്റ് ഡയറക്ടര്‍ ജോജോ ആനാലില്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. അഗതികളും നിരാംലബരുമായ ആളുകളെ തങ്ങളോടൊപ്പം ചേര്‍ത്ത് നിര്‍ത്തി പ്രാര്‍ഥനയുടെയും അനുകമ്പയുടെയും പുണ്യങ്ങള്‍ കുട്ടികളില്‍ വളരാന്‍ ഉപകരിക്കുന്ന ഉദ്ദേശത്തോടെ ഈ വര്‍ഷം ആരംഭിക്കുന്ന ഡെഡിക്കേറ്റ് എ പ്രയര്‍ ഡൊണേറ്റ് എ മീല്‍ പദ്ധതി, വിശുദ്ധ കുര്‍ബാനയില്‍ കുട്ടികളുടെ പൂര്‍ണ പങ്കാളിത്തം ഉണ്ടാകുന്നതിനുതകുന്ന രീതിയിലുള്ള ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റിംഗ്, ഗ്രൂപ്പ് അസൈന്‍മെന്റുകള്‍, വ്യക്തിത്വ വികസനവും ആത്മീയവളര്‍ച്ചയും ഉന്നം വെച്ചുകൊണ്ടുള്ള വിവിധയിനം സെമിനാറുകള്‍, തീര്‍ഥാടന യാത്രകള്‍, സി എം എല്‍ ഫാമിലി പിക്നിക് എന്നിവയാണ് കര്‍്മപരിപാടികളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മിഷന്‍ ലീഗിന്റെ നിലവിലുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളെയും മിഷന്‍ ലീഗിലൂടെ കുട്ടികളുടെ അച്ചടക്കത്തിലും വ്യക്തിത്വ വികസനത്തിലും കണ്ടുവരുന്ന മാറ്റങ്ങള്‍ പ്രശംസനീയമെന്നു സിജു അച്ചന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പരാമര്‍ശിച്ചു. നേതൃത്വപാടവും ആത്മീയ
വളര്‍ച്ചയും ലക്ഷ്യംവച്ചുകൊണ്ടുള്ള മിഷന്‍ ലീഗിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും നിര്‍ബന്ധമായും പങ്കുചേരണമെന്നു അച്ചന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് സിജു മുടക്കോടില്‍ അച്ചനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അസ്രിയേല്‍ വളത്താട്ടും സംയുക്തമായി 2024-25 പ്രവര്‍ത്തങ്ങള്‍ക്ക് ഔദ്യോഗികമായി തിരിതെളിച്ചു. തുടര്‍ന്ന് ഫാ. പോള്‍ വിലങ്ങാട്ടുപാറ നയിച്ച വിജ്ഞാനപ്രദമായ പ്രയര്‍ ആന്‍ഡ് ചാരിറ്റി എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറും നടന്നു.