അദാനിക്കെതിരെ കേസെടുത്ത ന്യൂയോർക്ക് അറ്റോണി ജനറൽ രാജിവെക്കുന്നു

അദാനിക്കെതിരെ കേസെടുത്ത ന്യൂയോർക്ക് അറ്റോണി ജനറൽ രാജിവെക്കുന്നു


ന്യൂയോർക് : ഇന്ത്യൻ വ്യവസായ പ്രമുഖനും ലോകത്തിലെ തന്നെ ധനികരിൽ ഒരാളുമായ ഗൗതം അദാനിക്കെതിരെ കേസെടുത്ത യുഎസ് അറ്റോണി ജനറൽ രാജിവെക്കുന്നു.

 ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്ട്  അറ്റോണി ജനറൽബ്രയാൻ പേസ്ആണ് രാജിവെക്കുന്നത്.

അടുത്ത മാസം പത്തിന് ആണ് അദ്ദേഹം ഡിസ്ട്രിക്ട്  ആറ്റോർണി  സ്ഥാനമൊഴിയുന്നത്. 

 ജോ ബൈഡന്റെ കാലത്ത് 2021 ഒക്ടോബർ 15 മുതൽ സേവനമനുഷ്ഠിച്ച  പേസ് അദാനി ഗ്രൂപ്പിനെതിരെ വഞ്ചന കുറ്റം ഉൾപ്പെടെ നിരവധി ഉയർന്ന കേസുകളിലെ പ്രധാന വ്യക്തിയാണ്. 

2029 കോടി രൂപയുടെ അഴിമതി ആരോപിച്ച് അദാനിക്കും സാഗർ അദാനിക്കും എതിരെ നവംബറിലാണ് കേസെടുത്തത്