സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടായേക്കും

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടായേക്കും


കോഴിക്കോട്: വധശിക്ഷയില്‍ നിന്ന് വിടുതല്‍ നേടി സൗദിയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടായേക്കുമെന്ന പ്രതീക്ഷയില്‍ കുടുംബം. ഈമാസം 12ന് കേസ് പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ റിയാദ് ക്രിമിനല്‍ കോടതിയില്‍ സാങ്കേതിക തടസമുണ്ടായതിനാല്‍ അന്ന് പരിഗണിക്കേണ്ട കേസുകള്‍ എല്ലാം മാറ്റിവച്ചിരുന്നു.

സ്‌പോണ്‍സറുടെ ഭിന്നശേഷിക്കാരനായ മകന്റെ മരണത്തിന് അബ്ദുല്‍ റഹീം അബദ്ധത്തില്‍ കാരണക്കാരനായതോടെയാണ് 18 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. മോചന ദ്രവ്യമായ 34 കോടി രൂപ സ്വരൂപിച്ച് നല്‍കിയതോടെ റഹീമിന്റെ വധശിക്ഷ  റദ്ദാക്കിയിരുന്നു.