ജോര്‍ജിയ: കോടതിയില്‍ നിന്ന് വിരമിക്കുന്ന ദിനത്തില്‍ ജഡ്ജിയെ സ്വന്തം കോടതി മുറിയില്‍ സ്വയം വെടിവെച്ച് മരിച്ചനിലയില്‍ കണ്ടെത്തി. ജോര്‍ജിയ കോടതിയിലെ ജഡ്ജിയായ സ്റ്റീഫന്‍ യെക്കലിനെയാണ് സ്വയം വെടിവച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഫിംഗ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതി മുറിയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ജഡ്ജിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജോര്‍ജിയ പൊലീസ് വ്യക്തമാക്കി.
യെക്കല്‍ 2022 ലാണ് ജോര്‍ജിയ സ്റ്റേറ്റ് കോടതിയില്‍ നിയമിതനായത്. അടുത്തിടെ അദ്ദേഹം തന്റെ സ്ഥാനത്തു നിന്ന് രാജിവയ്ക്കാന്‍ ശ്രമിച്ചിരുന്നു, എന്നാല്‍ ജോര്‍ജിയ ഗവര്‍ണര്‍ ബ്രയാന്‍ കെമ്പ് അത് നിരസിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. കാലാവധി അവസാനിക്കുന്ന ദിവസമാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാഹിതനായ യെക്കല്‍ നാല് കുട്ടികളുടെ പിതാവ് കൂടിയാണ്. ചാത്തം കൗണ്ടിയില്‍ മുന്‍ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് ജോര്‍ജിയയിലെ ആല്‍ക്കഹോള്‍ ആന്‍ഡ് ടുബാക്കോ ടാക്‌സ് യൂണിറ്റിന്റെ പ്രത്യേക ഏജന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് യെക്കല്‍.
വിരമിക്കുന്ന ദിനത്തില്‍ ജഡ്ജിയെ സ്വന്തം കോടതി മുറിയില്‍ സ്വയം വെടിവെച്ച് മരിച്ചനിലയില്‍ കണ്ടെത്തി